മാഹി ദേശിയപാത ബൈപ്പാസ് : പള്ളൂരിൽ ജനകിയ പ്രക്ഷോഭം ശക്തമാവുന്നു.

By | Monday December 31st, 2018

SHARE NEWS

 മാഹി:പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ പള്ളൂർ പ്രദേശത്തു കുടെ കടന്നു പോവുന്ന തലശ്ശേരി – മാഹി ദേശിയ പാത ബൈപ്പാസ് യാഥാർത്ഥ്യമാവുന്നതിൽ സന്തോഷിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും.40 വർഷത്തോളം ദുരിതമനുഭവിച്ച പള്ളൂർ ജനത ദുരിതത്തിൽ നിന്നും കരകയറിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളു.എന്നാൽ റോഡിന്റെ നിർമ്മാണ പ്രവർത്തി ദ്രുതഗതിയിൽ പുരോഗമിക്കുമ്പോൾ ഈ പ്രദേശത്തുകാർ വീണ്ടും ആശങ്കാകുലരാവുകയാണ്.വികസനം എന്ന സ്വപ്നം ഒരു നാടിന്റെ പുരോഗതിയാണ് ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ഒരു പ്രദേശത്തെ വെട്ടിമുറിക്കുന്ന ചിത്രമാണ്. ഒരു പ്രദേശത്തെ വിഭജിച്ചു കൊണ്ട് സഞ്ചാരസ്വാതന്ത്ര്യം പോലും തടയുകയാണ് അധികാരികൾ.

ദേശിയപാത ബൈപാസ് കടന്നു പോവുന്ന മാഹിയുടെ ഭാഗം
ഈസ്റ്റ് പള്ളൂർ സ്പിന്നിംഗ് മില്ലിനു സമീപത്തു നിന്ന് ആരംഭിച്ച് പാറാൽ കോയ്യോട്ട് തെരുവിന് സമീപത്തു വരെയാണുള്ളത്.ഇതിനിടയിൽ പ്രധാന റോഡുകളായ മാഹിയിൽ നിന്നും ചലക്കര വഴി പന്തക്കലിലേക്ക് പോവുന്ന പള്ളൂർ റോഡിന്റെ തുടർച്ച അവ്യക്തമാണ്. പള്ളൂർ ഇരട്ടപിലാക്കുലിൽ നിന്നും സബ് സ്റ്റേഷൻ – അറവിലകത്ത് പാലം വഴി ന്യൂമാഹിയിലേക്കുള്ള പ്രധാന റോഡിൽ പള്ളൂർ വയൽ സബ്ബ് സ്റ്റേഷനു സമീപത്തുനിന്നുള്ള തുടർച്ചയും തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ചൊക്ലിയിൽ നിന്നും സ്പിന്നിംഗ് മിൽ വഴി പെരിങ്ങാടിയിലേക്കുള്ള പ്രധാന റോഡിൽ മിൽ പരിസരത്ത് ട്രാഫിക്ക് ജംഗ്ഷൻ ഉണ്ടാകുമെന്നതാണ് ഏക പ്രതീക്ഷ നൽകുന്നത്.ഇതിനു പുറമെ ഈസ്റ്റ് പള്ളൂർ,പള്ളൂർ, പാറാൽ, ചെമ്പ്ര പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന ഉൾനാടൻ റോഡുകളെല്ലാം കൊട്ടിയടക്കുകയാണ്.

വികസനം യഥാർത്ഥത്തിൽ വികസനമായി മാറുന്നത്‌ അടിസ്ഥാന പരമായി അത്‌ കടന്ന് പോവുന്ന പ്രദേശങ്ങളിലെ ജനങ്ങൾക്ക്‌ കൂടി ഉപയോഗപ്പെടുത്താൻ കഴിയുന്ന വിധം രൂപ കൽപന ചെയ്യുമ്പോഴാണ്. അല്ലാതെ കാലാകാലങ്ങളായി സാധാരണക്കാരായ ജനങ്ങൾ ഉപയോഗിച്ചു വരുന്ന യാത്രാ സൗകര്യങ്ങളെ ഇല്ലാതാക്കിയും അവരെ ദുരിതത്തിലാക്കിയുമാവരുത്‌. അടിസ്ഥാന സൗകര്യങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി വേണം പുതിയ സംവിധാനങ്ങൾ നടപ്പിലാക്കാൻ.

നാൽപതിനായിരത്തിൽപരം ജനങ്ങൾ തിങ്ങി പാർക്കുന്ന ഒരു പ്രദേശത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശുപത്രികൾ പൊതുമേഖല സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളി ലേക്കുള്ള യാത്ര സൗകര്യം തടഞ്ഞു കൊണ്ടുള്ള പ്രവർത്തന രീതി മാറ്റണം എന്ന പള്ളൂരിന്റെ വികാരം മാനിക്കാൻ അധികൃതർ തയ്യാറാവണം. ഇത് മുഴുവൻ മയ്യഴിക്കാരുടെയും ഉറച്ച അഭിപ്രായമാവണം. ഈ അവഗണനക്കെതിരെ നമ്മൾ ശക്തമായി പ്രതിഷേധിക്കണം പ്രതികരിക്കണം.

മൂന്നു വർഷങ്ങൾക്കു മുൻമ്പ് നാലു കോടി രൂപ ചിലവിൽ എല്ലാ സംവിധാനങ്ങളോടുകൂടിയും നിർമ്മിച്ച പള്ളൂർ വയൽനട റോഡ് പൂർണ്ണമായും തടസ്സപെടുത്തുവാനുള്ള ഹൈവേ അതോററ്റിതിയുടെ തീരുമാനം മാറ്റി മേൽപാലമോ സിംഗ്നൽ സംവിധാനമോ എർപ്പെടുത്തി സഞ്ചാര യോഗ്യമാക്കണമെന്നുള്ള ആവശ്യമുന്നയിച്ചു കൊണ്ട് പള്ളൂരിൽ രൂപീകരിച്ച കർമ്മസമിതി ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ നമുക്ക് ലക്ഷ്യത്തിലെത്താൻ സാധിക്കുകയുള്ളു.
ഇതിനകം തന്നെ കർമ്മസമിതി അധികൃതരെ നേരിൽ കണ്ട് ആവശ്യം ഉന്നയിക്കുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭരണകൂടം അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പള്ളൂരിലെ ജനത.

Posted on
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തലശ്ശേരി ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read