keralam

കോഴിക്കോട് ജില്ലയില്‍ 1048 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍  പുതുതായി വന്ന 1048 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 29708 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 122673 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 305 പേര്‍ ഉള്‍പ്പെടെ 3208 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 7130 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 530564 സ്രവസാംപിളുകള്‍ അയച്ചതില്‍ 529230 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 489181 എണ്ണം നെഗറ്റീവാണ്. സാംപിളുകളില്‍ 1334 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 386 പേര്‍ ഉള്‍പ്പെടെ ആകെ [...

Read More »

സഞ്ചാരികളുടെ പറുദീസയായി കേരളം മാറും- മുഖ്യമന്ത്രി

കോഴിക്കോട് :  കോവിഡ് കാലത്തെ നാം അതിജീവിക്കുമ്പോഴേക്കും സഞ്ചാരികളുടെ പറുദീസയായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനതലത്തില്‍ 59 .51 കോടി രൂപയുടെ 26 ടൂറിസം പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് പ്രധാനം. വായു, ജലം, മണ്ണ് എന്നിവ നാടിന്റെ പൊതു സ്വത്താണ്. പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത വിധത്തിലുള്ള ടൂറിസം വികസന പ്രവര്‍ത്തനങ്ങ...

Read More »

കോഴിക്കോട്  ജില്ലയില്‍ ഇന്ന് 932 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരികരിച്ചു

  കോഴിക്കോട് :കോഴിക്കോട് ജില്ലയില്‍ ഇന്ന് 932 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 874 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7130 പേരെ പരിശോധനക്ക് വിധേയരാക്കി. 13.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10724 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോ...

Read More »

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് പോസിറ്റീവ്

സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഇന്ന്  6448 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 844 പേരുടെ ഉറവിടം വ്യക്തമല്ല. 23 പേരാണ് രോഗബാധിതരായി മരണപ്പെട്ടത്. ഇന്ന് രോഗമുക്തി നേടിയത് 7593 പേരാണ്.

Read More »

കേരളാ കോൺഗ്രസ് എം എൽഡിഎഫിൽ ഔദ്യോഗിക ഘടകകക്ഷിയായി.

തിരുവനന്തപുരം : ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഔദ്യോഗിക ഘടകകക്ഷിയായി. തിരുവനന്തപുരത്ത് ചേർന്ന ഇടതുമുന്നണിയോഗത്തിലാണ് ജോസ് കെ മാണിയെ ഔദ്യോഗിക ഘടകകക്ഷിയാക്കാനുള്ള ധാരണയായത്. ഇടയ്ക്ക് സിറ്റിംഗ് സീറ്റുകളിൽ ആശങ്കയറിയിച്ച് എൻസിപി രംഗത്തെത്തിയെങ്കിലും ഇടപെട്ടത് മുഖ്യമന്ത്രിയാണ്. എല്ലാം പിന്നീട് ചർച്ച ചെയ്യാമെന്നും, തൽക്കാലം യുഡിഎഫ് ദുർബലമാകുന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് കൺവീനർ എ വിജയരാഘവനാണ്, ജോസ് കെ മാണിയെ മുന്നണിയിലെടുക്കാമെന്ന നിർദേശം അവതര...

Read More »

കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി. ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖേപ്പുപരയ്ക്കുമിടയില്‍ നാളെ വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തിയായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില...

Read More »

ലൈഫ് മിഷന്‍ ക്രമക്കേട് ; ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി

തൃശൂര്‍ : ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കോഴ ഇടപാടിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. യൂണിടക്ക് ഉടമ സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. ഉച്ചക്ക് 12 മണിയോടെ ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ഓഫിസില്‍ സന്തോഷ് ഈപ്പന്‍ ഹാജരായി. ലൈഫ് മിഷന്‍ ഇടപാടില്‍ […]

Read More »

സാമ്പത്തിക തട്ടിപ്പ് കേസ്; തനിക്കെതിരെയുള്ള രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസ് തനിക്കെതിരെയുള്ള രാഷട്രീയ നീക്കമെന്ന് കുമ്മനം രാജശേഖരന്‍. കേസുമായി യാതൊരു ബന്ധവുമില്ല. പരാതിക്കാരനുമായി ദീര്‍ഘനാളുകളായി പരിചയമുണ്ട്. തനിക്കെതിരെ നടക്കുന്നത് രാഷട്രീയ നീക്കമാണെന്നും കുമ്മനം പറഞ്ഞു. പ്ലാസ്റ്റിക്കിനെതിരായി പ്രകൃതി ദത്ത ഉത്പന്നം നിര്‍മിക്കുന്ന സംരംഭത്തെ മാത്രമാണ് പ്രോത്സാഹിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് എടുത്തപ്പോള്‍ പോലും തന്നോടും ഒരു വാക്ക് പോലും ചോദിച്ചിട്ടില്ല. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം ഇപ്പോഴും നടത്തുന്നു. പര...

Read More »

ഉളളിയുടെയും സവാളയുടെയും വില ക്കയറ്റം ; വിപണിയില്‍ ഇടപെടലുമായി സർക്കാർ

എറണാകുളം : സംസ്ഥാനത്തെ ഉളളിയുടെയും സവാളയുടെയും വില ക്കയറ്റത്തില്‍ വിപണിയില്‍  ഇടപെടലുമായി സർക്കാർ. നാഫെഡിൽ നിന്ന് സവാള ശേഖരിച്ച് ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും കുറഞ്ഞവിലക്ക് വിതരണം ചെയ്യാനാണ് ആലോചന. ആദ്യഘട്ടമെന്ന നിലയിൽ നാളെയും മറ്റന്നാളുമായി 50 ടൺ സവാള സംസ്ഥാനത്ത് എത്തും. കൊവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റം സാധാരണക്കാരന് ഇരട്ട പ്രഹരമായ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര വിപണി ഇടപെടൽ. നാഫെഡിൽ നിന്ന് കുറഞ്ഞ വിലക്ക് സവാള സംഭരിച്ച്, ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും വിപണിയുടെ പകുതി വ...

Read More »

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് ; ശിവശങ്കര്‍ നിലവില്‍ പ്രതിയല്ലെന്ന്‍ എന്‍ ഐ എ

കൊച്ചി : തിരുവനന്തപുരം സ്വർണക്കടത്ത് കേസില്‍  ശിവശങ്കര്‍ നിലവില്‍ പ്രതിയല്ലെന്ന്‍ എന്‍ ഐ എ. എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി എൻഐഎ പ്രത്യേക കോടതി തീർപ്പാക്കി. എം ശിവശങ്കർ കേസിൽ നിലവിൽ പ്രതിയല്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും എൻഐഎ അറിയിച്ചതിനെ തുടർന്നാണ് ഹർജി തീർപ്പാക്കിയത്. ശിവശങ്കറിനെ പ്രതിയാക്കുന്ന കാര്യം ആലോപിച്ചിട്ടില്ലെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. തിരുവനന്തപുരം സ്വർണകള്ളകടത്ത് കേസിൽ ദേശീയ അന്വേഷണ ഏജസികടക്കം വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം ശിവശ...

Read More »

More News in keralam