---
title: "തളിപ്പറമ്പ് സർ സയ്യിദ്  കോളേജിൻ്റെ പരിസരത്ത് ഇറച്ചി കടയുടെ മറവിൽ മയക്കുമരുന്ന് വിൽപന ; 57 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ"
english_title: "Sale of drugs under the guise of a butcher's shop in the vicinity of Thaliparam Sir Syed College;Youth arrested with 57 grams of MDMA"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/100231/sale-of-drugs-under-the-guise-of-a-butchers-shop-in-the-vicinity-of-thaliparam-sir-syed-collegeyouth-arrested-with-57-grams-of-mdma"
published_at: "2023-02-28T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd9c93ae80c_03313846-1430-4baf-8b65-b8f73e5d4517.jpg"
keywords: []
---

# തളിപ്പറമ്പ് സർ സയ്യിദ്  കോളേജിൻ്റെ പരിസരത്ത് ഇറച്ചി കടയുടെ മറവിൽ മയക്കുമരുന്ന് വിൽപന ; 57 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്:** തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് സർസയ്യിദ് കോളേജിന്റെ പരിസരത്ത് നടത്തിയ മിന്നൽ റെയ്ഡിൽ ലക്ഷങ്ങൾ വിലയുള്ള 57.700 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഫ്രഷ് ബീഫ് സ്റ്റാൾ ഉടമ തളിപ്പറമ്പ് സ്വദേശി ഷഫീഖാണ് പിടിയിലായത്.

## Article Content

**തളിപ്പറമ്പ്:** തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് സർസയ്യിദ് കോളേജിന്റെ പരിസരത്ത് നടത്തിയ മിന്നൽ റെയ്ഡിൽ ലക്ഷങ്ങൾ വിലയുള്ള 57.700 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഫ്രഷ് ബീഫ് സ്റ്റാൾ ഉടമ തളിപ്പറമ്പ് സ്വദേശി ഷഫീഖാണ് പിടിയിലായത്.

ഇയാൾ തളിപ്പറമ്പ് ഭാഗത്ത് മയക്കു മരുന്ന് വിൽക്കുന്ന മൊത്തവ്യാപാരിയാണെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാർ പറഞ്ഞു. ദിവസങ്ങളായി ഷഫീഖ് എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. വിദ്യാർത്ഥികളടക്കം ഇടപാടുകാരാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പരിശോധിക്കുന്നുണ്ട്.

ഷഫീഖിന് എംഡിഎംഎ എത്തിച്ചു നൽകുന്നയാളെ ക്കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണ്. പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടം, സിവിൽ എക്സൈസ് ഓഫീസർ ടി.വി വിനേഷ്, കെ. മുഹമ്മദ് ഹാരിസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ പി. രമ്യ എന്നിവർ ഉണ്ടായിരുന്നു. മാരക മയക്കുമരുന്നായ എംഡിഎംഎ 2 ഗ്രാമോളം കൈവശം വയ്ക്കുന്നത് പോലും 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/100231/sale-of-drugs-under-the-guise-of-a-butchers-shop-in-the-vicinity-of-thaliparam-sir-syed-collegeyouth-arrested-with-57-grams-of-mdma)