---
title: "സംസ്ഥാനത്ത് ഈ മാസത്തെ  റേഷൻ വിതരണം മാർച്ച്  നാല് വരെ നീട്ടി."
english_title: "This month's ration distribution in the state has been extended till March 4."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/100256/this-months-ration-distribution-in-the-state-has-been-extended-till-march-4"
published_at: "2023-02-28T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdae3d9927b_19572fe7-4ff3-4c27-9894-0a3ac34ae25c.jpg"
keywords: []
---

# സംസ്ഥാനത്ത് ഈ മാസത്തെ  റേഷൻ വിതരണം മാർച്ച്  നാല് വരെ നീട്ടി.

> **Lead Summary:** സർവർ തകരാർ കാരണം ഈ മാസത്തെ റേഷൻ വിഹിതം പലർക്കും ലഭിക്കാത്ത സാഹചര്യത്തിൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടിയേക്കും..

## Article Content

സർവർ തകരാർ കാരണം ഈ മാസത്തെ റേഷൻ വിഹിതം പലർക്കും ലഭിക്കാത്ത സാഹചര്യത്തിൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടിയേക്കും..

ഫെബ്രുവരി അവസാന ദിന ങ്ങളിലാണ് റേഷൻ കടകളിൽ തിരക്ക് വർധിച്ചത്. അതു വരെ ഒരു തിരക്കും കടകളിലുണ്ടായില്ല. തിരക്ക് വർധിച്ചതോടെ സർവർ സംവിധാനവും തകരാറിലായി.

ഇതോടെ പലയിടത്തും വൻ തിരക്ക് അനുഭവപ്പെട്ടു. പല കുടുംബങ്ങൾക്കും റേഷൻ ലഭിക്കാത്ത സാഹചര്യമുണ്ടായതോടെയാണ് നീട്ടുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/100256/this-months-ration-distribution-in-the-state-has-been-extended-till-march-4)