---
title: "അശോകൻ കതിരൂർ നാടക പുരസ്കാരം രാജേന്ദ്രൻ തായാട്ടിന്  അർഹതയ്ക്കുള്ള അംഗീകാരം"
english_title: "Asokan Kathirur Drama Award recognition for Rajendran Thayat"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/100576/asokan-kathirur-drama-award-recognition-for-rajendran-thayat"
published_at: "2023-03-01T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff1de3f3939_759288b6-dc3e-4a12-958b-e2ff18280801.jpg"
keywords: []
---

# അശോകൻ കതിരൂർ നാടക പുരസ്കാരം രാജേന്ദ്രൻ തായാട്ടിന്  അർഹതയ്ക്കുള്ള അംഗീകാരം

> **Lead Summary:** കതിരൂർ: 2022 ലെ അശോകൻ കതിരൂർ നാടക പുരസ്കാരം സംവിധായകനും അഭിനേതാവുമായ രാജേന്ദ്രൻ തായാട്ടിന് അർഹതയ്ക്കുള്ള അംഗീകാരമായി. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും നാടക പഠനത്തിൽ ബിരുദം നേടിയ രാജേന്ദ്രൻ തായാട്ട് കുട്ടികളുടെ നാടകങ്ങൾ സംവിധാനം ചെയ്തു കൊണ്ടാണ് നാടക പ്രവർത്തനം ആരംഭിക്കുന്നത്.

## Article Content

കതിരൂർ: 2022 ലെ അശോകൻ കതിരൂർ നാടക പുരസ്കാരം സംവിധായകനും അഭിനേതാവുമായ രാജേന്ദ്രൻ തായാട്ടിന് അർഹതയ്ക്കുള്ള അംഗീകാരമായി. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും നാടക പഠനത്തിൽ ബിരുദം നേടിയ രാജേന്ദ്രൻ തായാട്ട് കുട്ടികളുടെ നാടകങ്ങൾ സംവിധാനം ചെയ്തു കൊണ്ടാണ് നാടക പ്രവർത്തനം ആരംഭിക്കുന്നത്.

പിന്നീട് 100 ലധികം അമേച്വർ - പ്രൊഫഷണൽ നാടകങ്ങളുടെ സംവിധായകനായി. നാടകത്തിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേന്ദ്രൻ തായാട്ട് നാൽപ്പതോളം സിനിമകളിലും നിരവധി സംഗീത ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പി എം താജ് , പി ജെ ആന്റണി മുതലായ സംസ്ഥാന പുരസ്കാരങ്ങളും മറ്റ് അനവധി പുരസ്കാരങ്ങളും രാജേന്ദ്രനെ തേടിയെത്തിയിട്ടുണ്ട്.

പതിനായിരം രൂപയും പ്രശംസാപത്രവും ഫലകവുമാണ് പുരസ്കാരം. മാർച്ച് 31 ഏപ്രിൽ 1 തിയ്യതികളിലായി കൂത്തുപറമ്പിൽ വെച്ചു നടക്കുന്ന അശോകൻ കതിരൂർ അനുസ്മരണ നാടകോത്സവത്തിൽ വെച്ച് പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂർ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഡോ ജെയിംസ് പോൾ എം സുരേന്ദ്രൻ ,എം കെ മനോഹരൻ , പ്രശാന്ത് പാട്യം എന്നിവരാണ് പുരസ്കാര നിർണ്ണയ സമിതി അംഗങ്ങൾ .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/100576/asokan-kathirur-drama-award-recognition-for-rajendran-thayat)