---
title: "തലശേരി ഐ.സി.ഐ.സി. ബാങ്കിൽ നിന്ന് ഉടമയറിയാതെ അക്കൗണ്ടിൽനിന്ന് മൂന്നുലക്ഷം രൂപനഷ്ടപ്പെട്ടതായി പരാതി ; സാങ്കേതിക പ്രശ്നമെന്ന് ബാങ്ക്"
english_title: "Thalassery I.C.I.C.Complaint from the bank that three lakh rupees was lost from the account without the owner's knowledge;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/100582/thalassery-iciccomplaint-from-the-bank-that-three-lakh-rupees-was-lost-from-the-account-without-the-owners-knowledge"
published_at: "2023-03-01T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff2321375fa_images_(3).jpg"
keywords: []
---

# തലശേരി ഐ.സി.ഐ.സി. ബാങ്കിൽ നിന്ന് ഉടമയറിയാതെ അക്കൗണ്ടിൽനിന്ന് മൂന്നുലക്ഷം രൂപനഷ്ടപ്പെട്ടതായി പരാതി ; സാങ്കേതിക പ്രശ്നമെന്ന് ബാങ്ക്

> **Lead Summary:** **തലശേരി: ** ഉടമയറിയാതെ ബാങ്ക് അക്കൗണ്ടിൽനിന്ന് അഞ്ചുവർഷത്തിനിടെ മൂന്നുലക്ഷം രൂപ നഷ്ടമായതായി പരാതി. വിദേശത്ത് താമസിക്കുന്ന എരഞ്ഞോളി സ്വാതിയിൽ മമ്പള്ളി ഗിരീഷിന്റെ പണമാണ് ഐ.സി.ഐ.സി. ബാങ്ക് തലശ്ശേരി ശാഖയിൽനിന്ന് നഷ്ടമായത്. ഫെബ്രുവരി 22-ന് 60,000 രൂപ ഗിരീഷിന്റെ അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പോയതായി അറിയിപ്പ് ലഭിച്ചു.

## Article Content

**തലശേരി: ** ഉടമയറിയാതെ ബാങ്ക് അക്കൗണ്ടിൽനിന്ന് അഞ്ചുവർഷത്തിനിടെ മൂന്നുലക്ഷം രൂപ നഷ്ടമായതായി പരാതി. വിദേശത്ത് താമസിക്കുന്ന എരഞ്ഞോളി സ്വാതിയിൽ മമ്പള്ളി ഗിരീഷിന്റെ പണമാണ് ഐ.സി.ഐ.സി. ബാങ്ക് തലശ്ശേരി ശാഖയിൽനിന്ന് നഷ്ടമായത്. ഫെബ്രുവരി 22-ന് 60,000 രൂപ ഗിരീഷിന്റെ അക്കൗണ്ടിൽനിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് പോയതായി അറിയിപ്പ് ലഭിച്ചു.

ഗിരീഷ് ആവശ്യപ്പെടാതെയാണ് തുക മുംബൈയിലുള്ള ഒരാളുടെ അക്കൗണ്ടിലേക്ക് നൽകിയത്. അക്കൗണ്ട് പരിശോധിച്ചപ്പോൾ പല തവണയായി ഇത്തരത്തിൽ തുക നഷ്ടപ്പെട്ടതായി കണ്ടെത്തി. തലശ്ശേരി പോലീസിൽ പരാതി നൽകി. സാങ്കേതിക പ്രശ്നത്തെ തുടർന്ന് സംഭവിച്ചതാണെന്നും നഷ്ടമായ തുക ഉടൻ തിരിച്ചുനൽകുമെന്ന് ബാങ്ക് മാനേജർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/100582/thalassery-iciccomplaint-from-the-bank-that-three-lakh-rupees-was-lost-from-the-account-without-the-owners-knowledge)