---
title: "വടകരയിൽ റെയിൽവേ സ്റ്റേഷനിൽ  നിന്ന് ട്രെയിനിലേക്ക് ഓടി കയറി ;  പ്ലാറ്റ്ഫോമിനും,  ട്രെയിനിനും ഇടയിൽപ്പെട്ട് യുവാവിൻ്റെ കാലുകളറ്റു "
english_title: "At Vadakara, he ran into the train from the railway station;The young man's legs were crushed between the platform and the train"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/100613/at-vadakara-he-ran-into-the-train-from-the-railway-stationthe-young-mans-legs-were-crushed-between-the-platform-and-the-train"
published_at: "2023-03-01T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff47a09340b_download_(5).jpg"
keywords: []
---

# വടകരയിൽ റെയിൽവേ സ്റ്റേഷനിൽ  നിന്ന് ട്രെയിനിലേക്ക് ഓടി കയറി ;  പ്ലാറ്റ്ഫോമിനും,  ട്രെയിനിനും ഇടയിൽപ്പെട്ട് യുവാവിൻ്റെ കാലുകളറ്റു 

> **Lead Summary:** **വടകര:** വടകര ബുധനാഴ്ച കാലത്ത് പത്തു മണിക്കാണ് സംഭവം. കോയമ്പത്തൂർ മംഗലാപുരം ഇൻറർ സിറ്റി എക്സ്പ്രസിൽ നിന്നും വെള്ളം വാങ്ങാൻ വടകര റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഇറങ്ങിയ യുവാവ് ട്രെയിൻ നീങ്ങുന്നത് കണ്ടു ഓടി കയറിയതായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഉള്ളിലേക്ക് കയറി.

## Article Content

**വടകര:** വടകര ബുധനാഴ്ച കാലത്ത് പത്തു മണിക്കാണ് സംഭവം. കോയമ്പത്തൂർ മംഗലാപുരം ഇൻറർ സിറ്റി എക്സ്പ്രസിൽ നിന്നും വെള്ളം വാങ്ങാൻ വടകര റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഇറങ്ങിയ യുവാവ് ട്രെയിൻ നീങ്ങുന്നത് കണ്ടു ഓടി കയറിയതായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഉള്ളിലേക്ക് കയറി.

എന്നാൽ മലപ്പുറം മഞ്ചേരി അമ്പലപ്പടി സ്വദേശി ഉള്ളാട്ടിൽ മാസിൻ അപകടത്തിൽ പെടുകയായിരുന്നു. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട മാസിന്റെ രണ്ടു കാലുകളും അറ്റു തൂങ്ങിയ നിലയിലാണ്. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോകാൻ ട്രെയിനിൽ കയറിയ മാസിൻ വടകരയിൽ എത്തിയപ്പോൾ വെള്ളം വാങ്ങാൻ ആണ് സുഹൃത്തിനോടൊപ്പം പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയത്.

ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടി കയറിയ മാസിൻ താഴേക്ക് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ മാസിനെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടകരയിൽ ഇത്തരത്തിൽ നീങ്ങി തുടങ്ങുന്ന ട്രെയിനിലേക്ക് ആളുകൾ ഓടി കയറുന്നതും അപകടമുണ്ടാകുന്നതും പതിവായിരുന്നു.

ഇത്തരത്തിലുള്ള സാഹചര്യവും അപകടവും ഇല്ലാതാക്കാൻ റെയിൽവേ പോലീസിനോടൊപ്പം തന്നെ ഇവിടുത്തെ ഓട്ടോ ടാക്സി ഡ്രൈവർമാറും ഇത്തരക്കാരെ നിയന്ത്രിക്കാൻ എത്താറുണ്ട്. എങ്കിലും പലരും വടകരയിൽ നീങ്ങുന്ന ട്രെയിനിലേക്ക് ഓടി കയറുന്നത് പതിവ് കാഴ്ചയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/100613/at-vadakara-he-ran-into-the-train-from-the-railway-stationthe-young-mans-legs-were-crushed-between-the-platform-and-the-train)