---
title: "ചൊക്ലിയിൽ  കോൺഗ്രസ് ഓഫീസിന് നേരെ അക്രമം നടത്തുകയും, സി പി എമ്മിൻ്റെ കൊടി നശിപ്പിക്കുകയും ചെയ്തു. ; ബി.ജെ.പി  പ്രവർത്തകരെ സി.സി ടിവി കുടുക്കി."
english_title: "They attacked the Congress office in Chokli and destroyed the CPM flag.CC TV trapped BJP workers."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/100665/they-attacked-the-congress-office-in-chokli-and-destroyed-the-cpm-flagcc-tv-trapped-bjp-workers"
published_at: "2023-03-01T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff75fc7aba2_Untitled-1_copy.jpg"
keywords: []
---

# ചൊക്ലിയിൽ  കോൺഗ്രസ് ഓഫീസിന് നേരെ അക്രമം നടത്തുകയും, സി പി എമ്മിൻ്റെ കൊടി നശിപ്പിക്കുകയും ചെയ്തു. ; ബി.ജെ.പി  പ്രവർത്തകരെ സി.സി ടിവി കുടുക്കി.

> **Lead Summary:** **ചൊക്ലി: ** കോൺഗ്രസ് ഓഫീസിന് നേരെ അക്രമം നടത്തുകയും സി പി എം കൊടിമരം നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് ബി ജെ പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**ചൊക്ലി: ** കോൺഗ്രസ് ഓഫീസിന് നേരെ അക്രമം നടത്തുകയും സി പി എം കൊടിമരം നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് ബി ജെ പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ചൊക്ലി പള്ളിക്കുനി സ്വദേശികളായ കെ.അനുരാഗ് (21), പി.എം.റഗിത്ത് (26) എന്നിവരെയാണ് പോലീസ് ഇൻസ്പെക്ടർ സി.ഷാജുവും സംഘവും അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 24 ന് രാത്രിയിലാണ് പളളിക്കു നി യിലെ കോൺഗ്രസ് ഓഫീസിലെ ബൾബുകളും മറ്റും തകർക്കുകയും ഓഫീസിനേരെ അക്രമം നടത്തുകയും ചെയ്തത്.തുടർന്ന് പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ ബോധപൂർവ്വം പ്രതികൾ മോന്താലിലെ സി പി എം കൊടിമരവും നശിപ്പിച്ചിരുന്നു.

പരാതിയിൽ കേസെടുത്ത ചൊക്ലി പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പ്രതികളുടെ അക്രമ ദൃശ്യം ലഭിച്ചത്.തുടർന്ന് പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കേസിൽ ഇനി രണ്ടു പേർ കൂടി പിടിയിലാകാനുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/100665/they-attacked-the-congress-office-in-chokli-and-destroyed-the-cpm-flagcc-tv-trapped-bjp-workers)