---
title: "എൽ ഡി എഫ് ഭരിക്കുന്ന തലശേരി നഗരസഭയിൽ സിഐടിയു ശുചീകരണ തൊഴിലാളികൾ നടത്താനിരുന്ന അനിശ്ചിതകാല  സമരം പിൻവലിച്ചു."
english_title: "The CITU cleaners in the LDF-ruled Thalassery municipality have called off an indefinite strike."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/101063/the-citu-cleaners-in-the-ldf-ruled-thalassery-municipality-have-called-off-an-indefinite-strike"
published_at: "2023-03-03T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401a7e8c64fb_download_(8).jpg"
keywords: []
---

# എൽ ഡി എഫ് ഭരിക്കുന്ന തലശേരി നഗരസഭയിൽ സിഐടിയു ശുചീകരണ തൊഴിലാളികൾ നടത്താനിരുന്ന അനിശ്ചിതകാല  സമരം പിൻവലിച്ചു.

> **Lead Summary:** **തലശ്ശേരി:** തലശ്ശേരി നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ സി.ഐ.ടി.യു.വിൻ്റെ നേതൃത്വത്തിൽ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി എന്നിവർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

## Article Content

**തലശ്ശേരി:** തലശ്ശേരി നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ സി.ഐ.ടി.യു.വിൻ്റെ നേതൃത്വത്തിൽ ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി എന്നിവർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്.

ജില്ലാ മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു.തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി സിക്രട്ടറി വി.ശശീന്ദ്രൻ്റെയും ,പ്രസിഡണ്ട് വാഴയിൽ വാസുവിൻ്റെയും നേതൃത്വത്തിലുള്ള നേതാക്കൾ ചെയർമാൻ്റെ ചേമ്പറിൽ അടിയന്തിരമായി വിളിച്ചു ചേർത്ത ചർച്ചയിൽ പങ്കെടുത്തു.

സമരത്തിനാധാരമായി തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവ പൂർണ്ണം പരിഗണിക്കുമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകി. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ആനുകൂല്യങ്ങൾ യഥാസമയം നൽകാൻ കഴിയാതിരുന്നതെന്ന് യൂണിയൻ ഭാരവാഹികളെ നഗരസഭാ അധികൃതർ ബോധ്യപ്പെടുത്തി.ശമ്പളക്കുടിശ്ശിക ഗഡുക്കളായി ഓണം മുതൽ അനുവദിക്കും.ഇ .ശശീന്ദ്രൻ ,പി.ജി.ഹേമരാജൻ, സി. കൃഷ്ണൻ, എ.പി.ലീല, കെ.ചന്ദിക എന്നിവരും ചർച്ചയിൽ  സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/101063/the-citu-cleaners-in-the-ldf-ruled-thalassery-municipality-have-called-off-an-indefinite-strike)