---
title: "ഓരാങ്കൂൽ കദീശ ഹജ്ജുമ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ തണലിൽ  ചമ്പാട്ടെ മൂന്ന് നിർധന  കുടുംബങ്ങൾ അന്തിയുറങ്ങും; എം പി അബ്ദുൽ സമദ് സമദാനി താക്കോൽ കൈമാറി "
english_title: "Three needy families of Champate will end up under the shade of Orangul Kadeesha Hajjumma Charitable Trust;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/101394/three-needy-families-of-champate-will-end-up-under-the-shade-of-orangul-kadeesha-hajjumma-charitable-trust"
published_at: "2023-03-05T07:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6403f6712bca6_c1e91972-c772-4044-aef8-200def694608_(1).jpg"
keywords: []
---

# ഓരാങ്കൂൽ കദീശ ഹജ്ജുമ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ തണലിൽ  ചമ്പാട്ടെ മൂന്ന് നിർധന  കുടുംബങ്ങൾ അന്തിയുറങ്ങും; എം പി അബ്ദുൽ സമദ് സമദാനി താക്കോൽ കൈമാറി 

> **Lead Summary:** **ചമ്പാട്: ** ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്രം എല്ലാവർക്കും ഈ രാജ്യത്തുണ്ടെന്ന് ഡോ.എം പി അബ്ദുൾ സമദ് സമദാനി. താഴെ ചമ്പാട് ഓരാങ്കൂൽ കദീശ ഹജ്ജുമ്മ ചാരിറ്റബിൾ സെന്റർ നിരാലംബരായ മൂന്ന് കുടുംബങ്ങൾക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. പന്ന്യന്നൂർ പഞ്ചായത്ത് പ്രസി.സി.കെ അശോകൻ അധ്യക്ഷനായി.

## Article Content

**ചമ്പാട്: ** ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്രം എല്ലാവർക്കും ഈ രാജ്യത്തുണ്ടെന്ന് ഡോ.എം പി അബ്ദുൾ സമദ് സമദാനി. താഴെ ചമ്പാട് ഓരാങ്കൂൽ കദീശ ഹജ്ജുമ്മ ചാരിറ്റബിൾ സെന്റർ നിരാലംബരായ മൂന്ന് കുടുംബങ്ങൾക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ കൈമാറ്റം നിർവഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. പന്ന്യന്നൂർ പഞ്ചായത്ത് പ്രസി.സി.കെ അശോകൻ അധ്യക്ഷനായി.

ചമ്പാട് മഹല്ല് പ്രസിഡണ്ട് കെ.ആർ മൂസ മാസ്റ്റർ താക്കോലുകൾ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ മാസ്റ്റർ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ, എ.കെ ആബൂട്ടി ഹാജി, മഹല്ല് ഖത്തീബ് ത്വാഹ സെയ്നി, പി.സി ഖാദർക്കുട്ടി, റഹീം ചമ്പാട്, സ്വാദിഖ് ഫൈസി ഇർഫാനി, മൊയ്തു ഹാജി, സിറ്റിമാൻ ഖാലിദ്, വി. അബ്ദുൽ സലാം, ബഷീർ എന്നിവർ സംസാരിച്ചു. ഇ. ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/101394/three-needy-families-of-champate-will-end-up-under-the-shade-of-orangul-kadeesha-hajjumma-charitable-trust)