---
title: "തലശേരിയിൽ നടന്ന പ്രഥമ ഖായിദേമില്ലത്ത് മെമ്മോറിയൽ ക്രിക്കറ്റ് കിരീടം എ പ്ലസ്  അക്കാദമിക്ക്."
english_title: "1st Qaidemillat Memorial Cricket Trophy for A Plus Academy."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/101460/1st-qaidemillat-memorial-cricket-trophy-for-a-plus-academy"
published_at: "2023-03-05T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6404aea5e3fed_0171e774-beec-45ab-b490-7109236ca2c5.jpg"
keywords: []
---

# തലശേരിയിൽ നടന്ന പ്രഥമ ഖായിദേമില്ലത്ത് മെമ്മോറിയൽ ക്രിക്കറ്റ് കിരീടം എ പ്ലസ്  അക്കാദമിക്ക്.

> **Lead Summary:** **തലശേരി: ** ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സ്ഥാപക നേതാവ് ഖായിദേമില്ലത്ത് ഇസ്മായിൽ സാഹിബിന്റെ സ്മരണാർത്ഥം ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് ഖായിദേമില്ലത്ത് മെമ്മോറിയൽ സോഫ്റ്റ്ബോൾ ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റിൽ A+ അക്കാദമി ചാമ്പ്യൻമാരായി. ഫൈനലിൽ സ്റ്റിൽ ബേർഡ്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് കീരീടം സ്വന്തമാക്കിയത്.

## Article Content

**തലശേരി: ** ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സ്ഥാപക നേതാവ് ഖായിദേമില്ലത്ത് ഇസ്മായിൽ സാഹിബിന്റെ സ്മരണാർത്ഥം ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒന്നാമത് ഖായിദേമില്ലത്ത് മെമ്മോറിയൽ സോഫ്റ്റ്ബോൾ ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റിൽ A+ അക്കാദമി ചാമ്പ്യൻമാരായി. ഫൈനലിൽ സ്റ്റിൽ ബേർഡ്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് കീരീടം സ്വന്തമാക്കിയത്.

ടൂർണമെന്റിലെ മികച്ച താരമായി A+ അക്കാദമിയുടെ സിദാർത്ഥിനെയും, മികച്ച ബാറ്റ്സ്മനായി മുഹമ്മദ് ഇജാസിനെയും, മികച്ച ബോളറായി കെ.ടി.പി ഷമോയിയെയും തെരഞ്ഞെടുത്തു. ടൂർണമെന്റ് തലശ്ശേരി മുൻസിപ്പൽ മുസ്ലീംലീഗ് പ്രസിഡന്റ് സി.കെ.പി.മമ്മു ഉദ്ഘാടനം ചെയ്തു. സമാപനം മണ്ഡലം മുസ്ലീംലീഗ് സെ ക്രട്ടറി എൻ.മൂസ്സ ഉദ്ഘാടനം ചെയ്തു.

മുബാറക്ക് സ്ക്കൂൾ മാനേജർ സി.ഹാരിസ് ഹാജി സമ്മാനദാനം നിർവ്വഹിച്ചു. എ.കെ. സക്കരിയ അദ്ധ്യക്ഷത വഹിച്ചു. തഫ്ലിം മാണിയാട്ട്, പി പി പോക്കുട്ടി, പി എം കെ അനസ്, കാദർ സൈദാർ പള്ളി, മഹറൂഫ് മണിയാട്ട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/101460/1st-qaidemillat-memorial-cricket-trophy-for-a-plus-academy)