---
title: "കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതയ്ക്കായി അതിരിടൽ ;  മേക്കുന്ന് കീഴ്മാടത്ത്   നാട്ടുകാരും, പൊലീസും തമ്മിൽ സംഘർഷം, 5 പേർ അറസ്റ്റിൽ"
english_title: "Demarcation for Kuttyadi-Mattannur four-lane road;Clash between locals and police in Makekunn Keermadam, 5 people arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/101659/demarcation-for-kuttyadi-mattannur-four-lane-roadclash-between-locals-and-police-in-makekunn-keermadam-5-people-arrested"
published_at: "2023-03-06T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64061f6866301_Untitled-1_copy.jpg"
keywords: []
---

# കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതയ്ക്കായി അതിരിടൽ ;  മേക്കുന്ന് കീഴ്മാടത്ത്   നാട്ടുകാരും, പൊലീസും തമ്മിൽ സംഘർഷം, 5 പേർ അറസ്റ്റിൽ

> **Lead Summary:** മേക്കുന്ന്: കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതയ്ക്കായി അതിരിടൽ മേക്കുന്ന് കീഴ്മാടത്ത് നാട്ടുകാരും, പൊലീസും തമ്മിൽ സംഘർഷം. മേക്കുന്ന് കീഴ്മാടം കച്ചേരി മൊട്ടയിലാണ് സംഘർഷാന്തരീക്ഷം ഉണ്ടായത്. കുറ്റിയിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെയാണ് പൊലീസ് ഇടപെട്ടത്.

## Article Content

മേക്കുന്ന്: കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതയ്ക്കായി അതിരിടൽ മേക്കുന്ന് കീഴ്മാടത്ത് നാട്ടുകാരും, പൊലീസും തമ്മിൽ സംഘർഷം. മേക്കുന്ന് കീഴ്മാടം കച്ചേരി മൊട്ടയിലാണ് സംഘർഷാന്തരീക്ഷം ഉണ്ടായത്. കുറ്റിയിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെയാണ് പൊലീസ് ഇടപെട്ടത്.

ഈ ഭാഗത്ത് ചില വീടുകൾ പൂർണ്ണമായൊ, ഭാഗികമായൊ ഇല്ലാതാവുന്ന സാഹചര്യത്തിലാണ് പ്രതിഷേധക്കാരെത്തിയത്. സ്ത്രീകളടക്കമുള്ളവർ പ്രതിഷേധവുമായെത്തിയെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരാണ് കല്ലിടൽ പ്രവൃത്തിക്കായെത്തിയത്. ജോലിക്ക് തടസ്സം നിന്ന 5 പേരെ പൊലീസ് അറസ്റ്റു ചെയ്തു.

പ്രദേശത്ത് കൂട്ടം കൂടി നിന്നവരെയും പൊലീസ് ഓടിച്ചു. തുടർന്ന് കല്ലിടൽ പ്രവൃത്തി തുടർന്നു. അറസ്റ്റിലായവർക്ക് സ്റ്റേഷൻ ജാമ്യം നൽകി. കഴിഞ്ഞ ദിവസം ഇവിടെ യുഡിഎഫ് യോഗം ചേരുകയും, കെ.മുരളീധരൻ എം പി എത്തുകയും സമരക്കാർക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/101659/demarcation-for-kuttyadi-mattannur-four-lane-roadclash-between-locals-and-police-in-makekunn-keermadam-5-people-arrested)