---
title: "കോഴിക്കോട് തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ"
english_title: "Co-passenger pushed and killed from Kozhikode train;Accused in custody"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/101711/co-passenger-pushed-and-killed-from-kozhikode-trainaccused-in-custody"
published_at: "2023-03-07T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406c3bc23cd1_download_(8).jpg"
keywords: []
---

# കോഴിക്കോട് തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ

> **Lead Summary:** കോഴിക്കോട് : കൊയിലാണ്ടിക്ക് സമീപം തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി മലബാർ എക്പ്രസിലാണ് സംഭവം. തീവണ്ടിയിൽ വെച്ച് ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ്. സംഭവത്തിന് ശേഷം തീവണ്ടി കോഴിക്കോട് എത്തിയപ്പോൾ മറ്റ് യാത്രക്കാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്. മരിച്ച യുവാവിന് 25 വയസ് പ്രായം തോന്നിക്കും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ

## Article Content

കോഴിക്കോട് : കൊയിലാണ്ടിക്ക് സമീപം തീവണ്ടിയിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി മലബാർ എക്പ്രസിലാണ് സംഭവം. തീവണ്ടിയിൽ വെച്ച് ഉണ്ടായ തർക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ്. സംഭവത്തിന് ശേഷം തീവണ്ടി കോഴിക്കോട് എത്തിയപ്പോൾ മറ്റ് യാത്രക്കാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്. മരിച്ച യുവാവിന് 25 വയസ് പ്രായം തോന്നിക്കും. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/101711/co-passenger-pushed-and-killed-from-kozhikode-trainaccused-in-custody)