---
title: "പണമടച്ചിട്ടും കൃഷിമന്ത്രി പി. പ്രസാദിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു ; കെ.എസ്.ഇ.ബി  ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും"
english_title: "Despite the payment, Agriculture Minister P.Power cut off at Prasad's house;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/101739/despite-the-payment-agriculture-minister-ppower-cut-off-at-prasads-house"
published_at: "2023-03-07T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406d3572d6f4_Untitled-1_copy.jpg"
keywords: []
---

# പണമടച്ചിട്ടും കൃഷിമന്ത്രി പി. പ്രസാദിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു ; കെ.എസ്.ഇ.ബി  ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും

> **Lead Summary:** കണ്ണൂർ: കൃത്യമായി പണമടച്ചിട്ടും കൃഷിമന്ത്രി പി. പ്രസാദിന്റെ വീട്ടിലെ വൈദ്യുതി കെ.എസ്.ഇ.ബി. വിച്ഛേദിച്ചു. വിവാദമായപ്പോൾ വ്യാഴാഴ്ച വിച്ഛേദിച്ച വൈദ്യുതി തിങ്കളാഴ്ച പുനഃസ്ഥാപിച്ച് ഉദ്യോഗസ്ഥർ തടിതപ്പി. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരേ നടപടി വേണമെന്ന ആവശ്യമുയർന്നു. നൂറനാട് വൈദ്യുതി ഓഫീ സിന്റെ പരിധിയിൽ പാലമേൽ മറ്റപ്പള്ളിയിലാണു മന്ത്രിയുടെ വീട്. 490 രൂപയുടെ ബില്ലാണു വന്നത്.

## Article Content

കണ്ണൂർ: കൃത്യമായി പണമടച്ചിട്ടും കൃഷിമന്ത്രി പി. പ്രസാദിന്റെ വീട്ടിലെ വൈദ്യുതി കെ.എസ്.ഇ.ബി. വിച്ഛേദിച്ചു. വിവാദമായപ്പോൾ വ്യാഴാഴ്ച വിച്ഛേദിച്ച വൈദ്യുതി തിങ്കളാഴ്ച പുനഃസ്ഥാപിച്ച് ഉദ്യോഗസ്ഥർ തടിതപ്പി. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരേ നടപടി വേണമെന്ന ആവശ്യമുയർന്നു. നൂറനാട് വൈദ്യുതി ഓഫീ സിന്റെ പരിധിയിൽ പാലമേൽ മറ്റപ്പള്ളിയിലാണു മന്ത്രിയുടെ വീട്. 490 രൂപയുടെ ബില്ലാണു വന്നത്.

ഫെബ്രുവരി 24- നു രാവിലെ 9.36-ന് ഓൺ ലൈനായി പണമടച്ചെങ്കിലും മാർച്ച് രണ്ടിനു വൈദ്യുതി വിച്ഛേദിച്ചു. ഫീസ് ഊരുന്നതിനു പകരം വൈദ്യുതിക്കാലിൽ നിന്ന് വീട്ടിലേക്കുള്ള സർവീസ് വയർ മുറിച്ചുമാറ്റിയായിരുന്നു നടപടി. മന്ത്രിയും കുടുംബവും, തിരുവനന്തപുരത്താണു താമസമെങ്കിലും ഇടയ്ക്ക് വരാറുണ്ട്. മാർച്ച് അഞ്ചിനു രാവിലെ മന്ത്രി വീട്ടിലെത്തിയപ്പോൾ വൈദ്യുതിയില്ലായിരുന്നു.

ഇക്കാര്യം വീട്ടുകാര്യം നോക്കുന്ന സമീപവാസിയും പഞ്ചായത്തംഗ വുമായ അജയഘോഷിനോടു പറഞ്ഞു. അജയഘോഷ് നൂറനാട് വൈദ്യുതി ഓഫീസിലെത്തി വിവരമറിയിച്ചു. ബിൽ കുടിശ്ശികയുള്ളതിനാൽ വൈദ്യുതി വിച്ഛേദിച്ചിരിക്കുയാണെന്നാ യിരുന്നു മറുപടി. എന്നാൽ, ഫെബ്രുവരി 24-നു പണമട ച്ചത് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നില്ല.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/101739/despite-the-payment-agriculture-minister-ppower-cut-off-at-prasads-house)