---
title: "ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ അധിക്ഷേപിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ"
english_title: "CPM Kannur District Secretary M. V. Jayarajan insulted Asianet News reporter Naufal bin Yousaf."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/101806/cpm-kannur-district-secretary-m-v-jayarajan-insulted-asianet-news-reporter-naufal-bin-yousaf"
published_at: "2023-03-07T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64070f9faf680_Untitled-1_copy.jpg"
keywords: []
---

# ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ അധിക്ഷേപിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ

> **Lead Summary:** അൽഖൈദ മുൻ തലവൻ ഒസാമ ബിൻലാദനോട് ബന്ധപ്പെടുത്തി ജയരാജൻ നടത്തിയ പ്രസ്താവന വിവാദമായി. ഒസാമ ബിൻ ലാദൻ എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫൽ ബിൻ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫൽ ബിൻ ലാദൻ എന്ന് വിളിക്കണോ, ബിൻ എന്ന് പറയുന്നത് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ച റിയാനാണ്.

## Article Content

അൽഖൈദ മുൻ തലവൻ ഒസാമ ബിൻലാദനോട് ബന്ധപ്പെടുത്തി ജയരാജൻ നടത്തിയ പ്രസ്താവന വിവാദമായി. ഒസാമ ബിൻ ലാദൻ എന്ന് കേട്ടിട്ടേ ഉള്ളൂ. നൗഫൽ ബിൻ യൂസഫ് എന്ന് പറഞ്ഞ പേരിന്റെ സ്ഥാനത്ത് നൗഫൽ ബിൻ ലാദൻ എന്ന് വിളിക്കണോ, ബിൻ എന്ന് പറയുന്നത് ഏത് പിതാവിന്റെ കുട്ടിയാണോ അത് തിരിച്ച റിയാനാണ്.

യൂസഫിന്റെ മകനാണ് നൗഫൽ എന്നത് തിരിച്ചറിയാനാണ് ബിൻ എന്ന് ചേർക്കുന്നത്. മിസ്റ്റർ നൗഫൽ, താങ്കളുടെ പിതാവിന് പോലും ഉൾക്കൊള്ളനാകുമോ ഈ നടപടി എം.വി.ജയരാജൻ പറഞ്ഞു. എത്ര നികൃഷ്ടമായ രീതിയിലാണ് ഒരു സി.പി.എം. നേതാവ് തന്റെയുള്ളിലെ വെറുപ്പ് ഛർദ്ദിച്ചു വെയ്ക്കു ന്നതെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ഫെയ് സ്ബുക്കിൽ കുറിച്ചു.

ഒരു മുസ്ലിം പേരു കേട്ടാൽ ഉടൻ കൊടുംഭീകരവാദിയായ ഉസാമ ബിൻ ലാദനോടാണ് താ രതമ്യം ചെയ്യേണ്ടത് എന്നാണ് സി.പി.എം. നേതാവ് ക രുതുന്നതെങ്കിൽ അത് ഒട്ടും നിസ്സാരമല്ല. ഇത് മാധ്യമ പ്രവർത്തകനായ ഒരു വ്യക്തിക്ക് നേരെയുള്ള വിമർശ നമല്ല, പച്ചയായ ഇസ്ലാമോഫോബിയയും വംശവെറിയുമാണെന്നും ബൽറാം കുറിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/101806/cpm-kannur-district-secretary-m-v-jayarajan-insulted-asianet-news-reporter-naufal-bin-yousaf)