---
title: "വനിതാ ദിനത്തിൽ വേറിട്ട കാഴ്ചയായി മേക്കുന്നിലെ പുഷ്പലത ; അച്ചടി രംഗത്ത് പിന്നിട്ടത് കാൽ നൂറ്റാണ്ട്."
english_title: "Puspalata in Mekunn as a special sight on Women's Day;A quarter of a century has passed in the field of printing."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/101917/puspalata-in-mekunn-as-a-special-sight-on-womens-daya-quarter-of-a-century-has-passed-in-the-field-of-printing"
published_at: "2023-03-08T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640800d8151f8_6cd64a16-c28f-4918-a391-ef9245ea5d63.jpg"
keywords: []
---

# വനിതാ ദിനത്തിൽ വേറിട്ട കാഴ്ചയായി മേക്കുന്നിലെ പുഷ്പലത ; അച്ചടി രംഗത്ത് പിന്നിട്ടത് കാൽ നൂറ്റാണ്ട്.

> **Lead Summary:** പാനൂർ: പേപ്പർ കട്ടിംഗ് മുതൽ ലേഔട്ടും പ്രിന്റിംഗും കടന്ന് അച്ചടി മേഖലയിൽ തനിമ നിലനിർ ത്തുന്ന പെൺജീവിതമാണ് പുഷ്പലതയുടേത്. അക്ഷരക്കൂട്ടങ്ങളെ ചേർത്തു വെക്കുമ്പോൾ സ്വയം തിളക്ക മേറുന്നതാണ് പുഷ്പലതയുടെ പ്രസും, വീടകവും. പെരിങ്ങത്തൂർ മാർക്കറ്റ് റോഡിലെ തനിമ ഓഫ്സെറ്റ് പ്രസിലെ ജീവനക്കാരി പുഷ്പലതയാണ് അച്ചടി മേഖലയിൽ തന്റേതായ മിടുക്ക് അറിയിച്ച് ജീവിതവഴിയിൽ മുന്നേറുന്നത്. പതിനാറാം വയസിൽ പ്രിൻറിംഗ് മേഖലയിൽ സഹായിയായി എത്തിയതാണ് പുഷ്പലത.

## Article Content

പാനൂർ: പേപ്പർ കട്ടിംഗ് മുതൽ ലേഔട്ടും പ്രിന്റിംഗും കടന്ന് അച്ചടി മേഖലയിൽ തനിമ നിലനിർ ത്തുന്ന പെൺജീവിതമാണ് പുഷ്പലതയുടേത്. അക്ഷരക്കൂട്ടങ്ങളെ ചേർത്തു വെക്കുമ്പോൾ സ്വയം തിളക്ക മേറുന്നതാണ് പുഷ്പലതയുടെ പ്രസും, വീടകവും. പെരിങ്ങത്തൂർ മാർക്കറ്റ് റോഡിലെ തനിമ ഓഫ്സെറ്റ് പ്രസിലെ ജീവനക്കാരി പുഷ്പലതയാണ് അച്ചടി മേഖലയിൽ തന്റേതായ മിടുക്ക് അറിയിച്ച് ജീവിതവഴിയിൽ മുന്നേറുന്നത്. പതിനാറാം വയസിൽ പ്രിൻറിംഗ് മേഖലയിൽ സഹായിയായി എത്തിയതാണ് പുഷ്പലത.

ചൊക്ലി ഓഫ്സെറ്റ് പ്രസിലായിരുന്നു തുടക്കം. ഇപ്പോൾ 6 വർഷമായി തനിമയിൽ. രാവിലെ 9 മുതൽ പ്രസ്സിലെ ജോലികൾ ഓരോന്നായി ചെയ്ത് വരുന്ന ജീവിതചര്യ കഴിഞ്ഞ 25 വർഷമായി തുടങ്ങിയിട്ട്. ബൈന്റിംഗ്, കട്ടിംഗ്, കമ്പ്യൂട്ടർ ഡിസൈനിംഗ്, സൂക്ഷ്മമായി വായിച്ച് പ്രൂഫും നോക്കി എഡിറ്റിംഗിന് ശേ ഷം അച്ചടിയിലേക്ക് നീങ്ങും. നോട്ടീസ്, പോസ്റ്റർ, പുസ്തകങ്ങൾ എന്നിവയ്ക്ക് പുറമെ ഫ്ളക്സ് ബോർഡിന് ആവശ്യമായ ഡിസൈനിംഗു മുണ്ടാകും. വൈകിട്ട് 6.30 വരെയാണ് പ്രസ്സിലെ ജോലി. പ്രസ്സ് പൂട്ടി മേക്കുന്ന് മത്തിപറമ്പിലെ വീട്ടിലെത്തിയാലും പുഷ്പലതയുടെ ജോലിത്തിരക്ക് തീരില്ല.

പുഷ്പലതയേയും കാത്ത് പള്ളികമ്മിറ്റിക്കാരും, ക്ഷേത്ര കമ്മിറ്റിക്കാരും ഉ ണ്ടാകും. അവരുടെ നോട്ടീസ്, റസീറ്റ്, ബാനർ എന്നിവ ചെയ്ത് കൊടുക്കുന്നത് പുഷ്പലതയാണ്. കോ-ഓപ്പ് പ്രസുകളിലെ ജോലി പരിചയമാണ് ഈ 40കാരിയെ ഈ മേഖലയിൽ നിലനിർത്തിയത്. മിനി ഓഫ്സെറ്റ് മെഷീനുൾപ്പെടെ സജ്ജീകരിച്ചത് വീട്ടിലാണ്. ഡിസൈൻ ചെയ്തവ ആവശ്യക്കാരുടെ വാട്സാപ്പിൽ അയച്ച്, കൃത്യത ഉറപ്പാക്കി പുലർച്ചെ നാലോ ടെ ഫിലിം എടുത്ത് പ്രിന്റിംഗ് തുടങ്ങുന്നതാണ് രീതി. അവിവാഹിതയാണ് ഇവർ. താൻ പഠിച്ച ജോലിയുമായി സംതൃപ്തയായി മുന്നോട്ടു പോകുന്ന പുഷ്പലത ഈ വനിതാ ദിനത്തിലെ വേറിട്ട കാഴ്ച തന്നെയാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/101917/puspalata-in-mekunn-as-a-special-sight-on-womens-daya-quarter-of-a-century-has-passed-in-the-field-of-printing)