---
title: "3 മാസത്തെ കാത്തിരിപ്പ് ; തലശേരിയിൽ  റോഡ് ഉദ്ഘാടനത്തിനൊന്നും നിൽക്കാതെ ആശുപത്രി റോഡിൽ  വാഹനങ്ങൾ ഓടി തുടങ്ങി"
english_title: "3 months of waiting;In Thalassery, the vehicles started running on the hospital road without stopping for the road inauguration"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/101989/3-months-of-waitingin-thalassery-the-vehicles-started-running-on-the-hospital-road-without-stopping-for-the-road-inauguration"
published_at: "2023-03-08T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64085fb26598e_f3e0e6c7-36ea-484c-aa88-cdf72ce4c3c8.jpg"
keywords: []
---

# 3 മാസത്തെ കാത്തിരിപ്പ് ; തലശേരിയിൽ  റോഡ് ഉദ്ഘാടനത്തിനൊന്നും നിൽക്കാതെ ആശുപത്രി റോഡിൽ  വാഹനങ്ങൾ ഓടി തുടങ്ങി

> **Lead Summary:** **തലശേരി: ** കാത്തിരുന്നു വലഞ്ഞ വാഹന യാത്രികർ ഔദ്യോഗിക തുറക്കലിനൊന്നും നിൽക്കാതെ കോൺക്രീറ്റ് നവീകരണം പൂർത്തിയായ പഴയ ബസ് സ്റ്റാൻഡിലെ ജനറൽ ആശുപത്രി റോഡിലൂടെ ഓട്ടം തുടങ്ങി. ഇന്നലെ പാർക്ക് ചെയ്യാനായി എത്തിയത് സ്വകാര്യ വാഹനങ്ങളായിരുന്നുവെങ്കിൽ ഇന്ന് രാവിലെ മുതൽ ഓട്ടോയും ടാക്സിയും എല്ലാം റോഡ് ഉപയോഗിച്ചു തു ടങ്ങി.

## Article Content

**തലശേരി: ** കാത്തിരുന്നു വലഞ്ഞ വാഹന യാത്രികർ ഔദ്യോഗിക തുറക്കലിനൊന്നും നിൽക്കാതെ കോൺക്രീറ്റ് നവീകരണം പൂർത്തിയായ പഴയ ബസ് സ്റ്റാൻഡിലെ ജനറൽ ആശുപത്രി റോഡിലൂടെ ഓട്ടം തുടങ്ങി. ഇന്നലെ പാർക്ക് ചെയ്യാനായി എത്തിയത് സ്വകാര്യ വാഹനങ്ങളായിരുന്നുവെങ്കിൽ ഇന്ന് രാവിലെ മുതൽ ഓട്ടോയും ടാക്സിയും എല്ലാം റോഡ് ഉപയോഗിച്ചു തു ടങ്ങി.

കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി പഴയ ബസ് സ്റ്റാൻറിലെ മർമ്മ പ്രധാനമാ യ ആശുപത്രി റോഡ് അടച്ചിട്ട് നവീകരണ പ്രവൃത്തി ചെയ്തു വരികയായിരുന്നു. ആദ്യം ഓവുചാൽ പുതുക്കി പണിതു. പിന്നാലെ റോഡ് കോൺക്രീറ്റ് നടത്തി.ഇപ്പോൾ നഗരത്തിലെ ഏറ്റവും വീതി കൂടിയതും ദൃഢതയുമുള്ള റോഡാണിത്.

അതിനിടെ തലശ്ശേരി ജനറൽ ആശുപത്രി റോഡിലൂടെ നാളെ മുതൽ റോഡ് തുറന്ന് വാഹനങ്ങൾ ഓടിത്തുടങ്ങു മെന്ന് പ്രചരണമുണ്ട്. എന്നാൽ നിലവിൽ വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ ഇനി എന്ത് തുറക്കൽ എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ക്യൂറിംഗ് മിശ്രിതമെന്ന ആധുനിക സാങ്കേതിക സംവിധാനത്തിൽ നടത്തിയ കോൺ ക്രീറ്റിങ്ങിന് വെള്ളം നനക്കാൻ പാടില്ലാത്ത തിനാൽ വാഹന ങ്ങൾ പോകുമ്പോഴും, കാറ്റ് വീശുമ്പോഴും റോഡിന്റെ ഉപരിതലത്തിൽ നിന്ന് സിമന്റ് പൊടി അന്തരീക്ഷത്തിൽ ഉയർന്നു പാറുന്നുണ്ട്. വ്യാപാരികൾക്കും കാൽനട യാത്രക്കാർക്കും ഇത് ഏറെ അലോസരമുണ്ടാക്കുകയാണ്.

റോഡ് നിർമാണം നേരത്തെ പൂർത്തിയായെങ്കിലും അരിക് നിരപ്പാക്കുന്നത് ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികൾ ഇനിയും ചെയ്തുതീർക്കാൻ ബാക്കിയുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/101989/3-months-of-waitingin-thalassery-the-vehicles-started-running-on-the-hospital-road-without-stopping-for-the-road-inauguration)