---
title: "ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയിൽ "
english_title: "Akash in Thillankeri court against the petition to cancel the bail in the Shuhaib murder case"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102012/akash-in-thillankeri-court-against-the-petition-to-cancel-the-bail-in-the-shuhaib-murder-case"
published_at: "2023-03-08T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408792f9120d_download_(5).jpg"
keywords: []
---

# ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയിൽ 

> **Lead Summary:** തലശ്ശേരി: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയില്‍. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വാദം. ആകാശിന് വേണ്ടി അഭിഭാഷകൻ തലശ്ശേരി അഡീഷണൽ കോടതിയിൽ മറുപടി നൽകി.

## Article Content

തലശ്ശേരി: ഷുഹൈബ് വധക്കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹർജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയില്‍. പൊലീസിന്‍റെ ഹർജി നിലനിൽക്കില്ലെന്നാണ് കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വാദം. ആകാശിന് വേണ്ടി അഭിഭാഷകൻ തലശ്ശേരി അഡീഷണൽ കോടതിയിൽ മറുപടി നൽകി.

കേസ് വാദം കേൾക്കാനായി ഈ മാസം 15 ലേക്ക് മാറ്റി. പൊലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാൻ തലശ്ശേരി സെഷൻസ് കോടതിയെ സമീപിച്ചത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസിന്‍റെ റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102012/akash-in-thillankeri-court-against-the-petition-to-cancel-the-bail-in-the-shuhaib-murder-case)