---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നത് തുടർക്കഥ"
english_title: "Continuation of mobile phone seizure in Kannur Central Jail"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102100/continuation-of-mobile-phone-seizure-in-kannur-central-jail"
published_at: "2023-03-09T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640964269c807_Untitled-1_copy.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നത് തുടർക്കഥ

> **Lead Summary:** കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നത് തുടർക്കഥ സെൻട്രൽ ജയിലിലെ തടവുകാരനിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നത് തുടർക്കഥ സെൻട്രൽ ജയിലിലെ തടവുകാരനിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടിച്ചു.

മൂന്നാം ബ്ലോക്കിൽ ജയിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാപ്പ തടവുകാരനായ ആഷിഖിൽ നിന്നാണ് മൊബൈൽ ഫോൺ പിടികൂടിയത്.

സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം മൂന്നാം ബ്ലോക്കിൽ നിന്നും, പുതിയ ബ്ലോക്കിൽ നിന്നും സിം കാർഡ് ഉൾപ്പടെ മൂന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102100/continuation-of-mobile-phone-seizure-in-kannur-central-jail)