---
title: "ഷുഹൈബ് വധക്കേസ് ;  ആകാശ് തില്ലങ്കേരിയുടെ  ജാമ്യം റദ്ദാക്കണമെന്ന ഹർജി 15-ലേക്ക് മാറ്റി"
english_title: "Shuhaib murder case;Akash Tillankeri's bail plea has been postponed to 15"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102131/shuhaib-murder-caseakash-tillankeris-bail-plea-has-been-postponed-to-15"
published_at: "2023-03-09T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64097a4e8cc75_download_(5).jpg"
keywords: []
---

# ഷുഹൈബ് വധക്കേസ് ;  ആകാശ് തില്ലങ്കേരിയുടെ  ജാമ്യം റദ്ദാക്കണമെന്ന ഹർജി 15-ലേക്ക് മാറ്റി

> **Lead Summary:** തലശ്ശേരി: തലശ്ശേരി യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറിയായി രുന്ന എസ്.പി. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) 15-ന് പരിഗണിക്കും. പ്രതിഭാഗം മറുപടി നൽകി.

## Article Content

തലശ്ശേരി: തലശ്ശേരി യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറിയായി രുന്ന എസ്.പി. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) 15-ന് പരിഗണിക്കും. പ്രതിഭാഗം മറുപടി നൽകി.

കാപ്പ ചുമത്തി അറസ്റ്റിലായ ആകാശ് വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. മട്ടന്നൂർ പോലീസിന്റെ ആവശ്യപ്രകാരമാണ് പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത്കുമാർ ജാമ്യം റദ്ദാക്കാൻ ഹർജി നൽകിയത്. ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ ആകാശിന് 2019 എപ്രിൽ 24-ന് മറ്റ് ക്രിമിനൽ കേസുകളിൽ പ്രതിയാകരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. അടുത്തിടെ മുഴക്കുന്ന്, മട്ടന്നൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധി യിൽ കേസിൽ പ്രതിയായതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി നൽകിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102131/shuhaib-murder-caseakash-tillankeris-bail-plea-has-been-postponed-to-15)