---
title: "തലവേദനയൊഴിയുന്നില്ല ;  ഇപി ജയരാജൻ്റെ  കുടുംബം വൈദേകം റിസോർട്ടിലെ 91.99 ലക്ഷം  രൂപയുടെ  ഓഹരികൾ ഒഴിവാക്കുന്നു"
english_title: "Headache does not go away;EP Jayarajan's family divests shares worth Rs 91.99 lakh in Videkam Resort"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102159/headache-does-not-go-awayep-jayarajans-family-divests-shares-worth-rs-9199-lakh-in-videkam-resort"
published_at: "2023-03-09T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409987e2202a_Untitled-2_copy.jpg"
keywords: []
---

# തലവേദനയൊഴിയുന്നില്ല ;  ഇപി ജയരാജൻ്റെ  കുടുംബം വൈദേകം റിസോർട്ടിലെ 91.99 ലക്ഷം  രൂപയുടെ  ഓഹരികൾ ഒഴിവാക്കുന്നു

> **Lead Summary:** വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇപി ജയരാജന്റെ കുടുംബം തീരുമാനിച്ചു. സമകാലിക കേരള രാഷ്ട്രീയത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിവാദമാണ് വൈദീകം റിസോർട്ടുമായി ബന്ധപ്പെട്ടത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദീകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇപി ജയരാജന്റെ കുടുംബം തീരുമാനിക്കുന്നത്. ഓഹരി വിൽക്കാനുള്ള സന്നദ്ധത ഡയറക്ടർ ബോർഡിനെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. തികച്ചും രാഷ്ട്രീയമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്ന് വിലയിരുത്തലുകളുണ്ട്. ആകെ 91 .99 ലക്ഷത്തിന്റെ ഓഹരികളാണ് ജയരാജന്റെ ഭാര്യക്കും മകനുമായി ഉള്ളത്. ഇന്ദിര ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണം ഉപയോഗിച്ചാണ് ഓഹരികൾ വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികൾ ഡയറക്ടർ ബോർഡിനോ അവർ നിർദേശിക്കുന്ന വ്യക്തിക്കോ കൈമാറ്റം ചെയ്യാൻ തയാറാണ് എന്ന് നിലപാടിലാണ് കുടുംബം.

## Article Content

വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇപി ജയരാജന്റെ കുടുംബം തീരുമാനിച്ചു. സമകാലിക കേരള രാഷ്ട്രീയത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിവാദമാണ് വൈദീകം റിസോർട്ടുമായി ബന്ധപ്പെട്ടത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദീകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇപി ജയരാജന്റെ കുടുംബം തീരുമാനിക്കുന്നത്. ഓഹരി വിൽക്കാനുള്ള സന്നദ്ധത ഡയറക്ടർ ബോർഡിനെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. തികച്ചും രാഷ്ട്രീയമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്ന് വിലയിരുത്തലുകളുണ്ട്. ആകെ 91 .99 ലക്ഷത്തിന്റെ ഓഹരികളാണ് ജയരാജന്റെ ഭാര്യക്കും മകനുമായി ഉള്ളത്. ഇന്ദിര ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണം ഉപയോഗിച്ചാണ് ഓഹരികൾ വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികൾ ഡയറക്ടർ ബോർഡിനോ അവർ നിർദേശിക്കുന്ന വ്യക്തിക്കോ കൈമാറ്റം ചെയ്യാൻ തയാറാണ് എന്ന് നിലപാടിലാണ് കുടുംബം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102159/headache-does-not-go-awayep-jayarajans-family-divests-shares-worth-rs-9199-lakh-in-videkam-resort)