---
title: "മുഖ്യമന്ത്രിക്കും, എംവി ഗോവിന്ദനും, യൂസഫലിക്കുമെതിരെ ആരോപണശരങ്ങളുമായി സ്വപ്നസുരേഷിൻ്റെ ലൈവ്"
english_title: "Swapnasuresh's live with accusations against CM, MV Govindan and Yousafali"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102221/swapnasureshs-live-with-accusations-against-cm-mv-govindan-and-yousafali"
published_at: "2023-03-09T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409e758395f5_Untitled-1_copy.jpg"
keywords: []
---

# മുഖ്യമന്ത്രിക്കും, എംവി ഗോവിന്ദനും, യൂസഫലിക്കുമെതിരെ ആരോപണശരങ്ങളുമായി സ്വപ്നസുരേഷിൻ്റെ ലൈവ്

> **Lead Summary:** സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഗുരതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ഫേസ്ബുക്ക് ലൈവിലാണ് സ്വപ്‌നയുടെ ആരോപണങ്ങള്‍. എം എ യൂസഫലിക്കെതിരെയും ആരോപണങ്ങളുണ്ട്.

## Article Content

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഗുരതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. ഫേസ്ബുക്ക് ലൈവിലാണ് സ്വപ്‌നയുടെ ആരോപണങ്ങള്‍. എം എ യൂസഫലിക്കെതിരെയും ആരോപണങ്ങളുണ്ട്.

മൂന്ന് ദിവസം മുമ്പ് കാണാനെത്തിയ വിജയ് പിള്ള എന്നൊരാള്‍ ആണ് യൂസഫലിയുടെ പേരിലടക്കം ഭീഷണിപ്പെടുത്തിയതെന്ന് സ്വപ്ന വെളിപ്പെടുത്തി. യൂസഫലി എനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നായിരുന്നു വിജയ് പിള്ളയുടെ ഭീഷണിയെന്നാണ് സ്വപ്ന പറഞ്ഞത്. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാന്‍ യൂസഫലിക്ക് എളുപ്പമെന്നും അയാള്‍ പറഞ്ഞെന്നും സ്വപ്ന വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102221/swapnasureshs-live-with-accusations-against-cm-mv-govindan-and-yousafali)