---
title: "കടവത്തൂർ  സ്വദേശിനിയായ  ഡോക്ടറുടേത് ആത്മഹത്യ ; ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്"
english_title: "A doctor from Kadavathur committed suicide;The police said there is no mystery in the death after falling from the flat"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102486/a-doctor-from-kadavathur-committed-suicidethe-police-said-there-is-no-mystery-in-the-death-after-falling-from-the-flat"
published_at: "2023-03-11T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c214b7d53e_Untitled-1_copy.jpg"
keywords: []
---

# കടവത്തൂർ  സ്വദേശിനിയായ  ഡോക്ടറുടേത് ആത്മഹത്യ ; ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്

> **Lead Summary:** കടവത്തൂർ: യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. കടവത്തൂർ സ്വദേശനിയും മാഹി ആശുപത്രിയിലെ ഡോക്ടറുമായ ഷദ റഹ്മാനാണ് ഇന്നലെ പുലര്‍ച്ചെ ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഡോക്ടര്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. . കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള ഫ്ളാറ്റില്‍ നിന്നാണ് ഫിദ ചാടിയത്. ഫ്‌ളാറ്റില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍.

## Article Content

കടവത്തൂർ: യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. കടവത്തൂർ സ്വദേശനിയും മാഹി ആശുപത്രിയിലെ ഡോക്ടറുമായ ഷദ റഹ്മാനാണ് ഇന്നലെ പുലര്‍ച്ചെ ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഡോക്ടര്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. . കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള ഫ്ളാറ്റില്‍ നിന്നാണ് ഫിദ ചാടിയത്. ഫ്‌ളാറ്റില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് എത്തിയതായിരുന്നു ഇവര്‍.

ഫ്ളാറ്റില്‍ അതിഥിയായി എത്തിയതാണ് ഡോക്ടറെന്നും അവിടെ എന്തോ ആഘോഷം നടന്നിരുന്നെന്നും ഫ്ളാറ്റിലെ സെക്യൂരിറ്റി ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു.ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളയില്‍ പൊലീസാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്. രണ്ട് ദിവസം മുന്‍പായിരുന്നു ഡോക്ടര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫ്ളാറ്റിലെത്തിയിരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102486/a-doctor-from-kadavathur-committed-suicidethe-police-said-there-is-no-mystery-in-the-death-after-falling-from-the-flat)