---
title: "കല്ലിക്കണ്ടിയിൽ അമിത വേഗതയിലെത്തിയ കാർ ബൈക്ക് യാത്രിക്കരെ ഇടിച്ചു തെറിപ്പിച്ചു ; ഇരിട്ടി സ്വദേശി മരിച്ചു, കുട്ടികളടക്കം 5 പേർക്ക് പരിക്ക്."
english_title: "In Kallikandi, a speeding car hit the bikers;A native of Iriti died, 5 people including children were injured."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102512/in-kallikandi-a-speeding-car-hit-the-bikersa-native-of-iriti-died-5-people-including-children-were-injured"
published_at: "2023-03-11T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c3dfedc959_Untitled-1_copy.jpg"
keywords: []
---

# കല്ലിക്കണ്ടിയിൽ അമിത വേഗതയിലെത്തിയ കാർ ബൈക്ക് യാത്രിക്കരെ ഇടിച്ചു തെറിപ്പിച്ചു ; ഇരിട്ടി സ്വദേശി മരിച്ചു, കുട്ടികളടക്കം 5 പേർക്ക് പരിക്ക്.

> **Lead Summary:** ** കല്ലിക്കണ്ടി: ** കല്ലിക്കണ്ടി- ചെറ്റക്കണ്ടി റോഡിൽ പഞ്ചായത്തോഫീസിന് സമീപം രാവിലെയായിരുന്നു അപകടം. കല്ലിക്കണ്ടിയിലേക്ക് അമിത വേഗതയിലെത്തിയ കാർ ചെറ്റക്കണ്ടിയിലേക്ക് പോകുകയായിരുന്ന ഇരുചക്രവാഹന യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 2 ഇരുചക്രവാഹനങ്ങളിലായി കുട്ടികളടക്കം അഞ്ചോളം പേർക്ക് പരിക്കുണ്ട്.

## Article Content

** കല്ലിക്കണ്ടി: ** കല്ലിക്കണ്ടി- ചെറ്റക്കണ്ടി റോഡിൽ പഞ്ചായത്തോഫീസിന് സമീപം രാവിലെയായിരുന്നു അപകടം. കല്ലിക്കണ്ടിയിലേക്ക് അമിത വേഗതയിലെത്തിയ കാർ ചെറ്റക്കണ്ടിയിലേക്ക് പോകുകയായിരുന്ന ഇരുചക്രവാഹന യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 2 ഇരുചക്രവാഹനങ്ങളിലായി കുട്ടികളടക്കം അഞ്ചോളം പേർക്ക് പരിക്കുണ്ട്.

കല്ലിക്കണ്ടിയിൽ ഏറെക്കാലമായി കോഴിക്കച്ചവടം നടത്തുന്ന ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫ എന്ന മുത്തുവാണ് മരിച്ചത്. സീനത്താണ് ഭാര്യ. 4 മക്കളുണ്ട്. മൃതദേഹം കണ്ണൂർ മിംസ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോകും. മറ്റൊരു കോഴി വ്യാപാരി ഹമീദിനും അപകടത്തിൽ പരിക്കേറ്റു. അപകടത്തിൽ 2 കുട്ടികൾക്കും പരിക്കുണ്ട്. അപകടത്തെ തുടർന്ന് ഏറെ നേരം ഈ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102512/in-kallikandi-a-speeding-car-hit-the-bikersa-native-of-iriti-died-5-people-including-children-were-injured)