---
title: "ഉരുവിൽ മാമുക്കോയ ജീവിക്കുകയായിരുന്നെന്ന് കെ.പി മോഹനൻ എം  എൽ എ ; ഉരുവെന്ന സംസ്കാരത്തെ അറിയാൻ സിനിമ വഴി കഴിയുമെന്ന് മാമുക്കോയ"
english_title: "KP Mohanan MLA said Mamukoya was living in Uru;Mamukoya said that one can get to know the culture of Uruna through cinema"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102571/kp-mohanan-mla-said-mamukoya-was-living-in-urumamukoya-said-that-one-can-get-to-know-the-culture-of-uruna-through-cinema"
published_at: "2023-03-11T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c8facb01e7_869320ba-0a7b-4f2c-ae3d-0d7dee9d4d17.jpg"
keywords: []
---

# ഉരുവിൽ മാമുക്കോയ ജീവിക്കുകയായിരുന്നെന്ന് കെ.പി മോഹനൻ എം  എൽ എ ; ഉരുവെന്ന സംസ്കാരത്തെ അറിയാൻ സിനിമ വഴി കഴിയുമെന്ന് മാമുക്കോയ

> **Lead Summary:** തലശ്ശേരി: സാംസ് പ്രൊഡക്ഷൻ ഹൗസിൻ്റെ ഉരു എന്ന സിനിമ വിജയത്തിൻ്റെ രണ്ടാം വാരത്തിൽ സിനിമ പിന്നണി പ്രവർത്തകരുടേയും, അഭ്യുദയാകാംക്ഷികളുടേയും കൂട്ടായ്മ ഷറോസ് റസിഡൻസിയിൽ ആഹ്ലാദം പങ്കുവെച്ചു. മാമുക്കോയ 'ഉരുവി'ൽ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്നും, പ്രവാസ ജീവിതത്തിൻ്റെ പച്ചയായ ആവിഷ്ക്കാരമാണ് ഈ സിനിമയിൽ അനാവരണം ചെയ്തതെന്നും , കെപി .മോഹനൻ എം.എൽ.എ. ആഹ്ലാദ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

## Article Content

തലശ്ശേരി: സാംസ് പ്രൊഡക്ഷൻ ഹൗസിൻ്റെ ഉരു എന്ന സിനിമ വിജയത്തിൻ്റെ രണ്ടാം വാരത്തിൽ സിനിമ പിന്നണി പ്രവർത്തകരുടേയും, അഭ്യുദയാകാംക്ഷികളുടേയും കൂട്ടായ്മ ഷറോസ് റസിഡൻസിയിൽ ആഹ്ലാദം പങ്കുവെച്ചു. മാമുക്കോയ 'ഉരുവി'ൽ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്നും, പ്രവാസ ജീവിതത്തിൻ്റെ പച്ചയായ ആവിഷ്ക്കാരമാണ് ഈ സിനിമയിൽ അനാവരണം ചെയ്തതെന്നും , കെപി .മോഹനൻ എം.എൽ.എ. ആഹ്ലാദ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

ലോകത്തെ തന്നെ മാറ്റി മറിച്ച, ഉരു എന്ന സംസ്ക്കാരം അറിയാനും, പഠിക്കാനും ഈ സിനിമ നിമിത്തമാകുമെന്ന് നായക നടൻ മാമുക്കോയ പറഞ്ഞു. മാമുക്കോയക്കും, നടീ നടൻമാർക്കും, പിന്നണി പ്രവർത്തകർക്കും കെ.പി.മോഹനൻ എം എൽ എ ഉപഹാരങ്ങൾ സമ്മാനിച്ചു. നിർമ്മാതാവ് മൻസൂർ പള്ളുർ അദ്ധ്യക്ഷത വഹിച്ചു.പ്രദീപ് ചൊക്ളി, സംവിധായകൻ ഇ.എം.അഷ്റഫ് , ആൽബർട്ട് അലക്സ്, സോമൻ പന്തക്കൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102571/kp-mohanan-mla-said-mamukoya-was-living-in-urumamukoya-said-that-one-can-get-to-know-the-culture-of-uruna-through-cinema)