---
title: "കഴുത്തറുത്ത് കൊല്ലുമെന്ന് കണ്ണൂരിൽ  ജയിൽ ഉദ്യോ​ഗസ്ഥന് യുഎപിഎ തടവുകാരന്റെ പരസ്യ  ഭീഷണി ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെതിരെ  കേസ്."
english_title: "A UAPA prisoner publicly threatened a jail official in Kannur to kill him by slitting his throat;Case against Popular Front worker."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102579/a-uapa-prisoner-publicly-threatened-a-jail-official-in-kannur-to-kill-him-by-slitting-his-throatcase-against-popular-front-worker"
published_at: "2023-03-11T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c941656636_download_(1).jpg"
keywords: []
---

# കഴുത്തറുത്ത് കൊല്ലുമെന്ന് കണ്ണൂരിൽ  ജയിൽ ഉദ്യോ​ഗസ്ഥന് യുഎപിഎ തടവുകാരന്റെ പരസ്യ  ഭീഷണി ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെതിരെ  കേസ്.

> **Lead Summary:** കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടുന്നതിന് പുറമെ തീവ്രവാദകേസുകളിലെ പ്രതികളുടെ ഭീഷണി ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയും. ആയിരത്തിലധികം തടവുകാരുളള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സ്ഥിതി ഗതികള്‍ വഷളായിരിക്കുകയാണ്. വന്‍സുരക്ഷാ ഭീഷണിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിലനില്‍ക്കുന്നത്.

## Article Content

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ പരസ്പരം ഏറ്റുമുട്ടുന്നതിന് പുറമെ തീവ്രവാദകേസുകളിലെ പ്രതികളുടെ ഭീഷണി ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെയും. ആയിരത്തിലധികം തടവുകാരുളള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സ്ഥിതി ഗതികള്‍ വഷളായിരിക്കുകയാണ്. വന്‍സുരക്ഷാ ഭീഷണിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിലനില്‍ക്കുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറത്തു കൊല്ലുമെന്നാണ് എന്‍. ഐ. എ കേസിലെ തീവ്രവാദ സംഘടനയുമായി ബന്ധമുളള തടവുകാരന്റെ ഭീഷണി. കണ്ണൂര്‍ നാറാത്ത് സ്വദേശി മുഹമ്മദ് പോളക്കണ്ടിയാണ് ജയിലുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ ജോയന്റ് സൂപ്രണ്ട് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.

വെളളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. പ്രാര്‍ത്ഥനയ്ക്കു വിട്ട രീതി ശരിയല്ലെന്നു ആരോപിച്ചാണ് മുഹമ്മദ് പരസ്യമായി ജയില്‍ ഉദ്യോഗസ്ഥനെ കഴുത്തറത്തു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇയാളടക്കം ഹര്‍ത്താല്‍ ദിവസം അക്രമം അഴിച്ചുവിട്ട നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ട്. ഇവര്‍ മറ്റു രാഷ്ട്രീയ തടവുകാരുമായി ഏറ്റുമുട്ടുന്നതും സംഘടിതരായി ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102579/a-uapa-prisoner-publicly-threatened-a-jail-official-in-kannur-to-kill-him-by-slitting-his-throatcase-against-popular-front-worker)