---
title: "തലശ്ശേരി  മദ്റസത്തുൽ ഇസ്ലാമിയ എൽ.പി സ്കൂൾ പഠനോൽത്സവവും, വാർഷികാഘോഷവും  ബുധൻ, വ്യാഴം ദിവസങ്ങളിൽ ; പൊതുജനങ്ങൾക്ക് പാചക - മൈലാഞ്ചിയിടൽ മത്സരങ്ങൾ "
english_title: "Thalassery Madrasatul Islamia LP School Study Festival and Annual Celebration on Wednesday and Thursday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102731/thalassery-madrasatul-islamia-lp-school-study-festival-and-annual-celebration-on-wednesday-and-thursday"
published_at: "2023-03-12T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640df7a46e18f_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി  മദ്റസത്തുൽ ഇസ്ലാമിയ എൽ.പി സ്കൂൾ പഠനോൽത്സവവും, വാർഷികാഘോഷവും  ബുധൻ, വ്യാഴം ദിവസങ്ങളിൽ ; പൊതുജനങ്ങൾക്ക് പാചക - മൈലാഞ്ചിയിടൽ മത്സരങ്ങൾ 

> **Lead Summary:** **തലശ്ശേരി:** മദ്റസത്തുൽ ഇസ്ലാമിയ എൽ.പി സ്കൂൾ മിഴിവ് 2023 പഠനോൽത്സവവും, വാർഷികാഘോഷവും മാർച്ച് 15 ,16 തിയ്യതികളിൽ ഒ.ആബു മാസ്റ്റർ നഗറിൽ നടക്കും. ബുധനാഴ്ച രാവിലെ 10.30 ന് വാർഡ് കൗൺസിലർ തബ്സും ഉദ്ഘാടനം ചെയ്യും. പ്രധാനധ്യാപിക കെ ഹസ്ന അദ്ധ്യക്ഷത വഹിക്കും.

## Article Content

**തലശ്ശേരി:** മദ്റസത്തുൽ ഇസ്ലാമിയ എൽ.പി സ്കൂൾ മിഴിവ് 2023 പഠനോൽത്സവവും, വാർഷികാഘോഷവും മാർച്ച് 15 ,16 തിയ്യതികളിൽ ഒ.ആബു മാസ്റ്റർ നഗറിൽ നടക്കും. ബുധനാഴ്ച രാവിലെ 10.30 ന് വാർഡ് കൗൺസിലർ തബ്സും ഉദ്ഘാടനം ചെയ്യും. പ്രധാനധ്യാപിക കെ ഹസ്ന അദ്ധ്യക്ഷത വഹിക്കും.

തുടർന്ന് കുട്ടികളുടെ മത്സരങ്ങൾ, പ്രശസ്ത  ഫുഡ് ബ്ലോഗർ ബിച്ചു ഫഹീമ പങ്കെടുക്കുന്ന പാചക മൽസരം, മൈലാഞ്ചിയിടൽ മൽസരം എന്നിവ നടക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് കുട്ടികളുടെ കലാപരിപാടികൾ ആരംഭിക്കും. വൈകീട്ട് 4.30 ന് ജില്ലാ ജഡ്ജി വി.പി.എം സുരേഷ്ബാബു  ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ സി.എ അബൂബക്കർ അധ്യക്ഷത വഹിക്കും.

ജാനു തമാശ ഫെയിം ലിദിലാൽ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും. പാചക മൽസരത്തിനും മൈലാഞ്ചിയിടൽ മൽസരത്തിനും തലശ്ശേരി മുനിസിപ്പൽ പരിധിയിലുള്ളവർക്ക് പങ്കെടുക്കാം. മൽസരാർത്ഥികൾ മാർച്ച് 14 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് മുമ്പ് 828 16 83 765  എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102731/thalassery-madrasatul-islamia-lp-school-study-festival-and-annual-celebration-on-wednesday-and-thursday)