---
title: "കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ; ബിജെപി പ്രവർത്തകനും, ഭാര്യക്കും പരിക്ക്"
english_title: "Explosion during bomb making in Kannur; BJP Worker, Wife Injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102763/explosion-during-bomb-making-in-kannur-bjp-worker-wife-injured"
published_at: "2023-03-13T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640e96853804b_images_(1).jpeg"
keywords: []
---

# കണ്ണൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ; ബിജെപി പ്രവർത്തകനും, ഭാര്യക്കും പരിക്ക്

> **Lead Summary:**  കാക്കയങ്ങാട് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്. അയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്. ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. വീടിനുള്ളിലാണ് സ്ഫോടനം നടന്നത്. സന്തോഷ് ബിജെപി പ്രവർത്തകനും ഭാര്യ അനുഭാവിയുമാണ്. പരിക്കേറ്റവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് മുഴക്കുന്ന് പൊലീസ് അറിയിച്ചു. നേരത്തെയും സമാന സംഭവത്തിൽപരിക്കേറ്റിട്ടുള്ളയാളാണ് സന്തോഷ്. അന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസ് നടന്നുവരവെയാണ് ഇപ്പോൾ സ്ഫോടനമുണ്ടായതും ഭാര്യക്കടക്കം പരിക്കേറ്റതും.

## Article Content

 കാക്കയങ്ങാട് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്. അയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്. ബോംബ് നിർമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. വീടിനുള്ളിലാണ് സ്ഫോടനം നടന്നത്. സന്തോഷ് ബിജെപി പ്രവർത്തകനും ഭാര്യ അനുഭാവിയുമാണ്. പരിക്കേറ്റവരെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് മുഴക്കുന്ന് പൊലീസ് അറിയിച്ചു. നേരത്തെയും സമാന സംഭവത്തിൽപരിക്കേറ്റിട്ടുള്ളയാളാണ് സന്തോഷ്. അന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസ് നടന്നുവരവെയാണ് ഇപ്പോൾ സ്ഫോടനമുണ്ടായതും ഭാര്യക്കടക്കം പരിക്കേറ്റതും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102763/explosion-during-bomb-making-in-kannur-bjp-worker-wife-injured)