---
title: "തലശേരി കൊടുവള്ളി റെയിൽവേ ഗേറ്റിൽ മരം കയറ്റി വന്ന ലോറി  കുടുങ്ങി;  ഗതാഗത സ്തംഭനം"
english_title: "A lorry loaded with wood got stuck at the Talasseri Koduvalli railway gate;Traffic jam"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102830/a-lorry-loaded-with-wood-got-stuck-at-the-talasseri-koduvalli-railway-gatetraffic-jam"
published_at: "2023-03-13T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640eeaab4da33_c57a5f90-4a7c-4f10-860d-15c325ae8637.jpg"
keywords: []
---

# തലശേരി കൊടുവള്ളി റെയിൽവേ ഗേറ്റിൽ മരം കയറ്റി വന്ന ലോറി  കുടുങ്ങി;  ഗതാഗത സ്തംഭനം

> **Lead Summary:** തലശേരി: കൊടുവള്ളി ഗേറ്റിലേക്കുള്ള ഹമ്പിൽ കയറിയ മിനിലോറിയിലെ മരത്തടികൾ പിന്നിൽ കുത്തി നിന്നതു കാരണം വാഹനം മുന്നോട്ട് ഓടിക്കാനാവതെ നടു റോഡിൽ പെട്ടു. വാഹനത്തിൻ്റെ മുൻഭാഗം ഉയർന്നിരുന്നു. തുടർന്ന് ഇതുവഴി മറ്റു വാഹനങ്ങൾക്ക് കടന്നു പോവാനാവാത്ത തിനാൽ പിണറായി, മമ്പറം ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം താറുമാറായി.

## Article Content

തലശേരി: കൊടുവള്ളി ഗേറ്റിലേക്കുള്ള ഹമ്പിൽ കയറിയ മിനിലോറിയിലെ മരത്തടികൾ പിന്നിൽ കുത്തി നിന്നതു കാരണം വാഹനം മുന്നോട്ട് ഓടിക്കാനാവതെ നടു റോഡിൽ പെട്ടു. വാഹനത്തിൻ്റെ മുൻഭാഗം ഉയർന്നിരുന്നു. തുടർന്ന് ഇതുവഴി മറ്റു വാഹനങ്ങൾക്ക് കടന്നു പോവാനാവാത്ത തിനാൽ പിണറായി, മമ്പറം ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം താറുമാറായി.

ഹമ്പ് കയറുന്നതിനി ടയിൽ ലോറിയുടെ മുൻഭാഗം പൊങ്ങിയതിനാൽ പിൻ ഭാഗം റോഡിലേക്ക് അമർന്നു. മരത്തടികൾ റോഡിൽ തട്ടി നിന്നു. അമിതമായ ഭാരം കയറ്റിയതാണ് കാരണമെന്നും ആരോപണമുണ്ട്. ട്രെയിൻ ഗതാഗതത്തിന് തടസം നേരിടുന്നതിനാൽ റെയിൽവേ ഗേറ്റ്മാൻ പോലീസിൽ വിവരമറിയിച്ചു.

ധർമ്മടം പോലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ. സതീശന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ക്രെയിൻ വരുത്തി ലോറി മാറ്റിയതിനെ തുടർന്നാണ് വാഹനഗതാഗതം പുനസ്ഥാപിച്ചത്. തലശ്ശേരി ഭാഗത്ത് നിന്നും മമ്പറം ഭാഗത്തേക്ക് മരം കയറ്റി പോവുകയായിരുന്നു ലോറി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102830/a-lorry-loaded-with-wood-got-stuck-at-the-talasseri-koduvalli-railway-gatetraffic-jam)