---
title: "ജലപാത, പെരിങ്ങത്തൂർ മുതൽ ചമ്പാട് വരെ കല്ലിടൽ ഉടൻ ;  കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടത് പന്ന്യന്നൂരിൽ"
english_title: "Waterway, Peringathur to Champat stone laying soon;More land to be acquired in Panniannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/102925/waterway-peringathur-to-champat-stone-laying-soonmore-land-to-be-acquired-in-panniannur"
published_at: "2023-03-14T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640fda5ba52e3_Untitled-1_copy.jpg"
keywords: []
---

# ജലപാത, പെരിങ്ങത്തൂർ മുതൽ ചമ്പാട് വരെ കല്ലിടൽ ഉടൻ ;  കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടത് പന്ന്യന്നൂരിൽ

> **Lead Summary:** പെരിങ്ങത്തൂർ: ജലപാതയ്ക്ക് തുടർന്നുള്ള സ്ഥലമെടുപ്പിനായുള്ള ഉത്തരവ് അതത് വകുപ്പുകൾക്ക് കൈമാറി. ലാൻ്റ് അക്വിസിഷൻ ഡിപ്പാർട്ട് മെൻ്റിനാണ് നിലവിൽ ഉത്തരവ് കൈമാറിയിട്ടുള്ളതെന്നാണ് സൂചന. ഇയാഴ്ച തന്നെ വില്ലേജധികാരികൾക്ക് ഉത്തരവിൻ്റെ പകർപ്പ് ലഭിക്കും. പെരിങ്ങത്തൂർ പുഴയിൽ എത്തിച്ചേരുന്ന ജലപാതക്ക് മേക്കുന്ന്, പൂക്കോം, അണിയാരം, പന്ന്യന്നൂർ, ചമ്പാട് പ്രദേശങ്ങളിലാണ് സ്ഥലം ഏറ്റെടുക്കേണ്ടത്.. ഇവിടങ്ങളിൽ ഏറ്റെടുക്കേണ്ട സ്ഥലത്തിൻ്റെ സർവേ നമ്പറുകളുകളും കൈമാറിയിട്ടുണ്ട്.

## Article Content

പെരിങ്ങത്തൂർ: ജലപാതയ്ക്ക് തുടർന്നുള്ള സ്ഥലമെടുപ്പിനായുള്ള ഉത്തരവ് അതത് വകുപ്പുകൾക്ക് കൈമാറി. ലാൻ്റ് അക്വിസിഷൻ ഡിപ്പാർട്ട് മെൻ്റിനാണ് നിലവിൽ ഉത്തരവ് കൈമാറിയിട്ടുള്ളതെന്നാണ് സൂചന. ഇയാഴ്ച തന്നെ വില്ലേജധികാരികൾക്ക് ഉത്തരവിൻ്റെ പകർപ്പ് ലഭിക്കും. പെരിങ്ങത്തൂർ പുഴയിൽ എത്തിച്ചേരുന്ന ജലപാതക്ക് മേക്കുന്ന്, പൂക്കോം, അണിയാരം, പന്ന്യന്നൂർ, ചമ്പാട് പ്രദേശങ്ങളിലാണ് സ്ഥലം ഏറ്റെടുക്കേണ്ടത്.. ഇവിടങ്ങളിൽ ഏറ്റെടുക്കേണ്ട സ്ഥലത്തിൻ്റെ സർവേ നമ്പറുകളുകളും കൈമാറിയിട്ടുണ്ട്.

പ്രസിദ്ധീകരിച്ച ലിസ്റ്റ് പ്രകാരം പന്ന്യന്നൂർ പഞ്ചായത്തിലാണ് കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടത്. ഭൂമിയും, വീടും, സ്ഥാപനങ്ങളും നഷ്ടമാകുന്നവർക്ക് നൂറ് കോടി രൂപ നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതെങ്ങനെ, എപ്പോൾ നൽകുമെന്ന കാര്യത്തിൽ ധാരണയായില്ല. പെരിങ്ങത്തൂർ വഴി അണിയാരത്തും തുടർന്ന് പന്ന്യന്നൂർ മനേക്കര ചമ്പാട് വഴി കതിരൂർ പഞ്ചായത്തിലേക്ക് ജലപാത കടക്കും.

40 മീറ്റർ വീതിയുണ്ടാകും.ഇരു വശങ്ങളിലും 10 മീറ്റർ റോഡും, 10 മീറ്റർ ബഫർ സോണുമുണ്ടാകും. ഫലത്തിൽ പെരിങ്ങത്തൂരിനിപ്പുറം പല ടൗണുകളും ഇല്ലാതാകും. നിലവിൽ ഇവിടങ്ങളിൽ പണിയുന്ന കെട്ടിടങ്ങൾക്ക് നമ്പർ നൽകില്ല. നമ്പർ നൽകാത്തതിനാൽ കറണ്ട്, കുടിവെള്ള കണക്ഷനുകൾ ലഭിക്കില്ല. നിലവിൽ എടച്ചേരി പഞ്ചായത്തിലെ തിരുത്തിയിലാണ് ജലപാത എത്തി നിൽക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/102925/waterway-peringathur-to-champat-stone-laying-soonmore-land-to-be-acquired-in-panniannur)