---
title: "കതിരൂരിൽ ക്ഷേത്രോത്സവ കലശത്തിനിടെ ദൈവങ്ങൾക്കൊപ്പം പി.ജയരാജൻ്റെ ചിത്രവും ; പാർട്ടി നിലപാടല്ലെന്ന് എംവി ജയരാജൻ"
english_title: "A picture of P. Jayarajan with the Gods during the temple festival Kalash in Kathirur;MV Jayarajan says it is not a party position"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/103304/a-picture-of-p-jayarajan-with-the-gods-during-the-temple-festival-kalash-in-kathirurmv-jayarajan-says-it-is-not-a-party-position"
published_at: "2023-03-16T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412963ba8cba_98f36bcc-474e-4ebe-bb97-7f1d3427a134.jpg"
keywords: []
---

# കതിരൂരിൽ ക്ഷേത്രോത്സവ കലശത്തിനിടെ ദൈവങ്ങൾക്കൊപ്പം പി.ജയരാജൻ്റെ ചിത്രവും ; പാർട്ടി നിലപാടല്ലെന്ന് എംവി ജയരാജൻ

> **Lead Summary:** കതിരൂർ: ക്ഷേത്രോത്സവ കലശത്തിൽ ദൈവങ്ങളുടെ ചിത്രത്തിനൊപ്പം സി.പി.എം മുൻ ജില്ല സെക്രട്ടറി പി. ജയരാജന്റെ ഫോട്ടോ ഉൾപ്പെടുത്തിയത് വിവാദമായി. കതിരൂർ പുല്യോട്ടുകാവ് ക്ഷേത്രോത്സവ കലശത്തിലാണ് പി. ജയരാജന്റെ ചിത്രം ഉൾപ്പെടുത്തിയത്. അതേസമയം, നേതാക്കളുടെ ചിത്രം ഉൾപ്പെടുത്തുന്നത് പാർട്ടി നിലപാടല്ലെന്ന് ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. തെയ്യത്തിന്റെയും പാർട്ടി ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു പുല്യോട്ടും കാവ് ക്ഷേത്രോത്സവ കലശത്തിൽ പി. ജയരാജന്റെയും ചിത്രം പ്രവർത്തകർ ഉൾപ്പെടുത്തിയത്.

## Article Content

കതിരൂർ: ക്ഷേത്രോത്സവ കലശത്തിൽ ദൈവങ്ങളുടെ ചിത്രത്തിനൊപ്പം സി.പി.എം മുൻ ജില്ല സെക്രട്ടറി പി. ജയരാജന്റെ ഫോട്ടോ ഉൾപ്പെടുത്തിയത് വിവാദമായി. കതിരൂർ പുല്യോട്ടുകാവ് ക്ഷേത്രോത്സവ കലശത്തിലാണ് പി. ജയരാജന്റെ ചിത്രം ഉൾപ്പെടുത്തിയത്. അതേസമയം, നേതാക്കളുടെ ചിത്രം ഉൾപ്പെടുത്തുന്നത് പാർട്ടി നിലപാടല്ലെന്ന് ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. തെയ്യത്തിന്റെയും പാർട്ടി ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു പുല്യോട്ടും കാവ് ക്ഷേത്രോത്സവ കലശത്തിൽ പി. ജയരാജന്റെയും ചിത്രം പ്രവർത്തകർ ഉൾപ്പെടുത്തിയത്.

ചെഗുവേരയുടെ ചിത്രവും കലശത്തിലുണ്ടായിരുന്നു. പി. ജയരാജനെ അത്രയേറെ സ്നേഹിക്കുന്ന പാർട്ടി ഗ്രാമമാണ് കതിരൂർ. അതു കൊണ്ടു തന്നെയാണ് പ്രവർത്തകർ പി.ജെയുടെ ചിത്രം കലശത്തിൽ ഉൾപെടുത്തിയത്. ഇതിനെതിരെയാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ എം വി ജയരാജൻ രംഗത്തു വന്നത്. കലശങ്ങളും, ഘോഷയാത്രകളും, രാഷ്ട്രീയ ചിഹ്നങ്ങളോ, നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടത്തേണ്ടതെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/103304/a-picture-of-p-jayarajan-with-the-gods-during-the-temple-festival-kalash-in-kathirurmv-jayarajan-says-it-is-not-a-party-position)