---
title: "നിയമസഭയില കയ്യാങ്കളിയിൽ  ഭരണ-പ്രതിപക്ഷ എംഎല്‍മാര്‍ക്കതെിരെ കേസ് ; പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ജാമ്യമില്ലാവകുപ്പ് "
english_title: "Lawsuit against ruling and opposition MLAs in the Assembly;No bail clause for opposition MLAs"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/103333/lawsuit-against-ruling-and-opposition-mlas-in-the-assemblyno-bail-clause-for-opposition-mlas"
published_at: "2023-03-16T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412b8e683201_589cd710-1e90-484c-b50e-6ea0e7052aec.jpg"
keywords: []
---

# നിയമസഭയില കയ്യാങ്കളിയിൽ  ഭരണ-പ്രതിപക്ഷ എംഎല്‍മാര്‍ക്കതെിരെ കേസ് ; പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ജാമ്യമില്ലാവകുപ്പ് 

> **Lead Summary:** നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചാലക്കുടി എംഎൽഎ സനീഷിന്‍റെ പരാതിയിലാണ് ഒരു കേസ്. എച്ച്. സലാം, സച്ചിൻദേവ്, അഡി. ചീഫ് മാർഷൽ മൊയ്ദ്ദീൻ എന്നിവർക്കെതിരെയാണ് എഫ്ഐആര്‍. ആശുപത്രി അധി കൃതർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സനീഷിൻ്റെ മൊഴിയെടുത്താണ് കേസ് രജിസ്റ്റർചെയ്തത്. ഭരണപക്ഷ എംഎല്‍എമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. മർദ്ദിക്കുക. പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

## Article Content

നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ ഇന്നലെ നടന്ന പ്രതിഷേധ സംഭവങ്ങളുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചാലക്കുടി എംഎൽഎ സനീഷിന്‍റെ പരാതിയിലാണ് ഒരു കേസ്. എച്ച്. സലാം, സച്ചിൻദേവ്, അഡി. ചീഫ് മാർഷൽ മൊയ്ദ്ദീൻ എന്നിവർക്കെതിരെയാണ് എഫ്ഐആര്‍. ആശുപത്രി അധി കൃതർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സനീഷിൻ്റെ മൊഴിയെടുത്താണ് കേസ് രജിസ്റ്റർചെയ്തത്. ഭരണപക്ഷ എംഎല്‍എമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. മർദ്ദിക്കുക. പരിക്കേൽപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

അതേ സമയം വനിത വാച്ച് ആന്‍റ് വാര്‍ഡന്‍ നൽകിയ പരാതിയില്‍ പ്രതിപക്ഷ എംഎല്‍ർഎമാർ ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പരിക്കേൽപ്പിക്കൽ, ഭീഷണി, സംഘം ചേർന്നുള്ള ആക്രമണം എന്നിവയാണ് വകുപ്പുകള്‍. റോജി എം ജോൺ, അനൂപ് ജേക്കബ്, പി കെ. ബഷീർ, ഉമാ തോമസ്, കെ.കെ. രമ, ഐസി ബാല കൃഷ്ണൻ എന്നിവരാണ് പ്രതികള്‍. പ്രതിപക്ഷ  എംഎല്‍എമാര്‍ക്കെതിരെ കള്ളക്കേസാണ് പോലീസ് എടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/103333/lawsuit-against-ruling-and-opposition-mlas-in-the-assemblyno-bail-clause-for-opposition-mlas)