---
title: "മിസ്റ്റർ ഗോവിന്ദൻ, മാപ്പ് പറയണമെങ്കിൽ ഒന്നു കൂടി ജനിക്കണം ; ഇതിൻ്റെ  അവസാനം കാണാതെ അടങ്ങിയിരിക്കില്ലെന്നും സ്വപ്നാ സുരേഷ്"
english_title: "Mr. Govindan, if you want to apologize, you have to be born again;Swapna Suresh will not stop without seeing the end of this"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/103340/mr-govindan-if-you-want-to-apologize-you-have-to-be-born-againswapna-suresh-will-not-stop-without-seeing-the-end-of-this"
published_at: "2023-03-16T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412c3f2684d1_download_(3).jpg"
keywords: []
---

# മിസ്റ്റർ ഗോവിന്ദൻ, മാപ്പ് പറയണമെങ്കിൽ ഒന്നു കൂടി ജനിക്കണം ; ഇതിൻ്റെ  അവസാനം കാണാതെ അടങ്ങിയിരിക്കില്ലെന്നും സ്വപ്നാ സുരേഷ്

> **Lead Summary:** സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് മാപ്പ് പറയണ മെങ്കിൽ താൻ ഒരിക്കൽക്കൂടി ജനിക്കണമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല. തന്റെ ഭാഗത്തു നിന്ന് മാപ്പ് പറയൽ ഉണ്ടാകു മെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാൽ എന്റെ അഭിഭാഷകൻ മറുപടി നൽകുമെന്ന് അവർ ബെംഗ ളൂരുവിൽ മാധ്യമങ്ങളോട് പ റഞ്ഞു.

## Article Content

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോട് മാപ്പ് പറയണ മെങ്കിൽ താൻ ഒരിക്കൽക്കൂടി ജനിക്കണമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല. തന്റെ ഭാഗത്തു നിന്ന് മാപ്പ് പറയൽ ഉണ്ടാകു മെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാൽ എന്റെ അഭിഭാഷകൻ മറുപടി നൽകുമെന്ന് അവർ ബെംഗ ളൂരുവിൽ മാധ്യമങ്ങളോട് പ റഞ്ഞു.

തനിക്കെതിരെ തിരുവനന്തപുരം മുതൽ കാസർ കോടുവരെയുള്ള പോലീസ് സ്റ്റേഷനുകളിൽ കേസെടുത്താലും സ്വർണക്കടത്ത് കേസിന്റെ അവസാനം കാണാതെ സ്വപ്ന അടങ്ങില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഞാൻ ഒരിക്കൽക്കൂടി പ റയുന്നു .. ഞാൻ മാപ്പ് പറയണമെങ്കിൽ ഞാൻ ഒരിക്കൽക്കൂടി ജനിക്കണം, മിസ്റ്റർ ഗോവിന്ദൻ. കാരണം എന്റെ മനസാക്ഷിക്കു മുന്നിൽ ഞാൻ തെറ്റുചെയ്തിട്ടില്ല. അതുകൊണ്ട് മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല. എന്റെ ഭാഗത്തുനിന്ന് മാപ്പ് പറയൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാൽ എന്റെ അഭിഭാഷകൻ മറുപടി നൽകുമെന്നും അവർ പറഞ്ഞു. ഞാൻ ഇരിക്കുന്ന സ്ഥലത്ത് ഇന്നയാൾ വിട്ടു എന്നുപറഞ്ഞ് വന്നയാൾ പറഞ്ഞകാര്യങ്ങളാണ് പുറത്തു വിട്ടത്.

ഞാൻ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. എനിക്ക് ഗോവിന്ദനെ അറിയില്ല. പിന്നെ എന്തിനാണ് എനിക്കെതിരെ കേസെടുത്തത്. മാനനഷ്ടക്കേസു മായി ബന്ധപ്പെട്ട വക്കീൽ നോട്ടീസയച്ചെന്ന് പറയുന്നു. നോട്ടീസ് ലഭിച്ചാൽ മറുപടി കൊടുക്കാൻ അഭിഭാഷകനോട് നിർദേശിക്കും - അവർ പറഞ്ഞു. മുഖ്യമന്ത്രി തന്റെ പിതാവോ അമ്മാവനോ അല്ല. അദ്ദേഹം പ്രതികരിക്കാത്തത് കാര്യമാക്കുന്നില്ല. എല്ലാവരും കുറ്റകൃത്യത്തിൽ പങ്കാളികളാണ്. ഏതെങ്കിലും കേസിൽ എന്നെ മൂന്ന് വർഷമെങ്കിലും അകത്താക്കുമെന്നാണ് വിജേഷ് പിള്ള എന്നയാൾ പറഞ്ഞത്.

ഇപ്പോൾ എന്താണ് സംഭവിച്ചത്. ക്രൈംബ്രാഞ്ച് കേസെടുത്തി രിക്കുന്നു. വിജേഷ് പിള്ള പറഞ്ഞതിൽ എന്തെങ്കിലും തെ റ്റുണ്ടോ? എനിക്ക് ഭയമില്ല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തി നും എതിരായ ആരോപണം പിൻവലിക്കാൻ സമ്മർദം ചെ ലുത്തിയെന്ന വെളിപ്പെടുത്ത ലിനെത്തുടർന്നാണ് സിപി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വപ്ന സുരേഷിനെതിരെ വക്കീൽ നോട്ടീസ് അയച്ചത് . ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് ഇതേക്കുറിച്ചാണ് സ്വപ്ന സുരേഷിന്റെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/103340/mr-govindan-if-you-want-to-apologize-you-have-to-be-born-againswapna-suresh-will-not-stop-without-seeing-the-end-of-this)