---
title: "ആഡംബര കാറിൽ തലശേരിയിൽ വിപണനത്തിനെത്തിച്ച ബ്രൗൺഷുഗർ പിടികൂടി ; 4 പേർ അറസ്റ്റിൽ "
english_title: "Brownsugar, which was brought to market in Thalassery in a luxury car, was caught;"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/103530/brownsugar-which-was-brought-to-market-in-thalassery-in-a-luxury-car-was-caught"
published_at: "2023-03-17T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641413351f274_Untitled-1_copy.jpg"
keywords: []
---

# ആഡംബര കാറിൽ തലശേരിയിൽ വിപണനത്തിനെത്തിച്ച ബ്രൗൺഷുഗർ പിടികൂടി ; 4 പേർ അറസ്റ്റിൽ 

> **Lead Summary:** തലശേരി: ആഡംബര കാറിൽ തലശേരിയിൽ വിപണനത്തിനെത്തിച്ച ബ്രൗൺഷുഗർ പിടികൂടി 18 ഗ്രാമോളം ബ്രൗൺഷുഗറും പിടിച്ചെടുത്തു. തലശേരി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.

## Article Content

തലശേരി: ആഡംബര കാറിൽ തലശേരിയിൽ വിപണനത്തിനെത്തിച്ച ബ്രൗൺഷുഗർ പിടികൂടി 18 ഗ്രാമോളം ബ്രൗൺഷുഗറും പിടിച്ചെടുത്തു. തലശേരി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.

പാപ്പിനിശേരി അഞ്ചാം പീടികയിലെ മക്കാരക്കാരൻ്റവിട മുഹമ്മദ് ഫാസിൽ (27), ചാലാട് വായനശാലയ്ക്കു സമീപം ആലിയാസ് ഹൗസിൽ അഷ്റഫ് (26), ചാലാട് ചാത്തോത്ത് ഹൗസിൽ ദീപക്ക് (32), ചാലാട് പോച്ചപ്പിൽ ഹൗസിൽ ടി. മംഗൾ (26) എന്നിവരെയാണ് തലശേരി പൊലിസ് സ്റ്റേഷനു സമീപം വച്ച് എസ്.ഐ മിലേഷും സംഘവും പിടികൂടിയത്.

പൊലിസിൻ്റെ പിടിയിലായപ്പോൾ പ്രതിയായ അഷ്റഫ് കാറിൽ തലയിടിച്ച് സ്വയം പരുക്കേൽപ്പിച്ചതായി പൊലിസ് പറഞ്ഞു. പ്രതികൾ ഉപയോഗിച്ച ഡൽഹി രജിസ്ട്രേഷൻ ഫോർച്യൂണർ കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. തൊണ്ടിമുതൽ അടക്കം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/103530/brownsugar-which-was-brought-to-market-in-thalassery-in-a-luxury-car-was-caught)