---
title: "തള്ളാണ്,  മോദിയെ സമാധാന നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നില്ലെന്ന് പുരസ്ക്കാര  സമിതി ഉപമേധാവി"
english_title: "The deputy head of the award committee says that Modi is not being considered for the Nobel Peace Prize"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/103537/the-deputy-head-of-the-award-committee-says-that-modi-is-not-being-considered-for-the-nobel-peace-prize"
published_at: "2023-03-17T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641417ff8e209_Untitled-2_copy.jpg"
keywords: []
---

# തള്ളാണ്,  മോദിയെ സമാധാന നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നില്ലെന്ന് പുരസ്ക്കാര  സമിതി ഉപമേധാവി

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൊബേൽ പുരസ്കാരത്തിന് പരി​ഗണിക്കുന്നതായി ഇന്നലെയാണ് വാർത്തകൾ പുറത്ത് വന്നത്. പുരസ്കാരത്തിനുള്ള ഏറ്റവും കരുത്തനായ മത്സരാർഥിയാണ് മോദിയെന്ന് നൊബേൽ സമിതി ഉപമേധാവി അസ്‌ലി തൊജെ പറഞ്ഞു എന്നായിരുന്നു വാർത്തകൾ. ഇത് വലിയ ചർച്ചകൾക്കും തുടക്കം ഇട്ടിരുന്നു. ഇപ്പോൾ അത് വ്യാജ വാർത്ത ആണെന്ന് വ്യക്തമാക്കുകയാണ് അസ്‌ലി തൊജെ. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് വാർത്താ ഏജൻസികളെ അറിയിച്ചത്.

## Article Content

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൊബേൽ പുരസ്കാരത്തിന് പരി​ഗണിക്കുന്നതായി ഇന്നലെയാണ് വാർത്തകൾ പുറത്ത് വന്നത്. പുരസ്കാരത്തിനുള്ള ഏറ്റവും കരുത്തനായ മത്സരാർഥിയാണ് മോദിയെന്ന് നൊബേൽ സമിതി ഉപമേധാവി അസ്‌ലി തൊജെ പറഞ്ഞു എന്നായിരുന്നു വാർത്തകൾ. ഇത് വലിയ ചർച്ചകൾക്കും തുടക്കം ഇട്ടിരുന്നു. ഇപ്പോൾ അത് വ്യാജ വാർത്ത ആണെന്ന് വ്യക്തമാക്കുകയാണ് അസ്‌ലി തൊജെ. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് വാർത്താ ഏജൻസികളെ അറിയിച്ചത്.

ഇന്ത്യ സന്ദർശിച്ചത് നോർവെയിലെ നൊബേൽ സമിതി ഉപമേധാവി എന്ന നിലയിൽ അല്ലെന്നും ഇന്റർനാഷണൻ പീസ് ആൻഡ് അണ്ടർസ്റ്റാൻഡിങ്ങിന്റെ ഡയറക്ടറും ഇന്ത്യ സെന്റർ ഫൈണ്ടേഷന്റെ സുഹൃത്തുമായാണ്. രാജ്യത്തിന്റെ വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാനാണ് എത്തിയത്. പ്രചരിക്കുന്ന തരത്തിലുള്ള ഒരുകാര്യവും ഞാൻ പറഞ്ഞിട്ടില്ല.

വ്യാജ വാർത്ത ചർച്ച ചെയ്യേണ്ടതില്ലെന്നും അസ്‌ലി വ്യക്തമാക്കി. യുക്രെയ്ൻ പ്രതിസന്ധിയിൽ മോദി ഇടപെടുകയും ആണവായുധങ്ങൾ ഉപയോഗിക്കുന്നതിന് എതിരെ റഷ്യക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തതിനെ വാർത്താ ചാനലിൽ അസ്‌ലി തൊജെ അഭിനന്ദിക്കുന്നുണ്ട്. എന്നാൽ, ലോകത്തെ ഏറ്റവും മുതിർന്ന രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായാണ് മോദി അറിയപ്പെടുന്നതെന്നും അദ്ദേഹത്തിന് സമാധാന നൊബേൽ ലഭിച്ചാൽ അത് അർഹതപ്പെട്ട അംഗീകാരമാകുമെന്നും അസ്‌ലി പറഞ്ഞതായാണ് വാർത്തകൾ വന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/103537/the-deputy-head-of-the-award-committee-says-that-modi-is-not-being-considered-for-the-nobel-peace-prize)