---
title: "ബസ്സിൽ അക്രമം; ചില്ലറ തർക്കം  യാത്രക്കാരനെ ബസ് കണ്ടക്ടർ മർദ്ദിച്ചതായി പരാതി"
english_title: "Violence on the bus;Complaint that the passenger was beaten by the bus conductor due to petty dispute"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/104047/violence-on-the-buscomplaint-that-the-passenger-was-beaten-by-the-bus-conductor-due-to-petty-dispute"
published_at: "2023-03-20T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417f3fe92e0b_Untitled-1_copy.jpg"
keywords: []
---

# ബസ്സിൽ അക്രമം; ചില്ലറ തർക്കം  യാത്രക്കാരനെ ബസ് കണ്ടക്ടർ മർദ്ദിച്ചതായി പരാതി

> **Lead Summary:** നാദാപുരം: സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന കക്കംവള്ളി സ്വദേശി കരിച്ചേരി പുരുഷുവിനെ കണ്ടക്ടർ മർദ്ദിച്ചതായി പരാതി. മൂക്കിനും ഷോൾഡറിനും പരിക്കേറ്റ ഇദ്ദേഹത്തെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. തലശ്ശേരി തൊട്ടിൽപ്പാലം റൂട്ടിൽ ഓടുന്ന ജാനകി ബസ്സിലെ കണ്ടക്ടർ ക്കെതിരെയാണ് പരാതി ഉയർന്നത്.

## Article Content

നാദാപുരം: സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന കക്കംവള്ളി സ്വദേശി കരിച്ചേരി പുരുഷുവിനെ കണ്ടക്ടർ മർദ്ദിച്ചതായി പരാതി. മൂക്കിനും ഷോൾഡറിനും പരിക്കേറ്റ ഇദ്ദേഹത്തെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. തലശ്ശേരി തൊട്ടിൽപ്പാലം റൂട്ടിൽ ഓടുന്ന ജാനകി ബസ്സിലെ കണ്ടക്ടർ ക്കെതിരെയാണ് പരാതി ഉയർന്നത്.

ഈ ബസ്സിലെ യാത്രക്കാരനായ പുരുഷുവിനോട് ചില്ലറ ആവശ്യപ്പെട്ടപ്പോൾ അത് സംബന്ധിച്ചുണ്ടായ തർക്കം കണ്ടക്ടറും പുരുഷുവും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് കണ്ടക്ടർ തന്റെ കയ്യിൽ ധരിച്ച വള കൊണ്ട് പുരുഷുവിനെ കുത്തിയതായി പറയുന്നത്. പുരുഷുവിന്റെ പരാതി പ്രകാരം കണ്ടക്ടറെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/104047/violence-on-the-buscomplaint-that-the-passenger-was-beaten-by-the-bus-conductor-due-to-petty-dispute)