---
title: "പാനൂരിൽ  യുവാവ് അക്രമാസക്തനായി ; 2 എസ്.ഐമാർക്കും, നാട്ടുകാർക്കും പരിക്ക്"
english_title: "The youth became violent in Panur;2 SIs and locals injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/104189/the-youth-became-violent-in-panur2-sis-and-locals-injured"
published_at: "2023-03-20T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64188672ab463_download_(8).jpg"
keywords: []
---

# പാനൂരിൽ  യുവാവ് അക്രമാസക്തനായി ; 2 എസ്.ഐമാർക്കും, നാട്ടുകാർക്കും പരിക്ക്

> **Lead Summary:** പാനൂർ: പാനൂരിനടുത്ത് മീത്തലെ ചമ്പാടിന് സമീപം കൂരാറ റോഡിൽ മനയത്ത് വയലിൽ ഓട്ടോ ഡ്രൈവർക്കും, ഹോട്ടൽ ജീവനക്കാരനും, പോലീസിനും മർദ്ദനമേറ്റു. മനയത്ത് വയലിലെ യുവാവാണ് ഇന്ന് പുലർച്ചെ മുതൽ പരാക്രമണം കാട്ടിയത്. സഫാ മൻസിലെ ഓട്ടോ ഡ്രൈവർ പാൽ വിതരണക്കാരനായ ലത്തീഫാ ആണ് ആദ്യം അക്രമ ത്തിനിരയായത്. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. ലത്തീഫ് പുലർച്ചെ വീട്ടിൽ നിന്ന് ഓട്ടോ ഓടിച്ച് തലശേരി യിൽ പാൽ എടുക്കുവാൻ പോവുകയായിരുന്നു.

## Article Content

പാനൂർ: പാനൂരിനടുത്ത് മീത്തലെ ചമ്പാടിന് സമീപം കൂരാറ റോഡിൽ മനയത്ത് വയലിൽ ഓട്ടോ ഡ്രൈവർക്കും, ഹോട്ടൽ ജീവനക്കാരനും, പോലീസിനും മർദ്ദനമേറ്റു. മനയത്ത് വയലിലെ യുവാവാണ് ഇന്ന് പുലർച്ചെ മുതൽ പരാക്രമണം കാട്ടിയത്. സഫാ മൻസിലെ ഓട്ടോ ഡ്രൈവർ പാൽ വിതരണക്കാരനായ ലത്തീഫാ ആണ് ആദ്യം അക്രമ ത്തിനിരയായത്. ഇന്ന് പുലർച്ചെ 3.30 നായിരുന്നു സംഭവം. ലത്തീഫ് പുലർച്ചെ വീട്ടിൽ നിന്ന് ഓട്ടോ ഓടിച്ച് തലശേരി യിൽ പാൽ എടുക്കുവാൻ പോവുകയായിരുന്നു.

ചമ്പാട് മനയത്ത് വയലിൽ നല്ല പൊക്കമുള്ള ട്രൗസർ മാത്രം ധരിച്ച ആൾ ഓട്ടോ തടഞ്ഞു നിർത്തി കയ്യിൽ ഉണ്ടായിരുന്ന കൊടുവാൾ കൊണ്ട് ഓട്ടോയുടെ ചില്ല് തച്ചുടയ്ക്കുകയായിരുന്നു. ചില്ല് പൂർണമായും തകർന്നു. ഉടൻ ലത്തീഫ് ഓട്ടോ ഓടിച്ച് മൂലക്കടവിൽ എത്തി പന്തക്കൽ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

പന്തക്കൽ പോലീ സിന്റെ നിർദ്ദേശ പ്രകാരം പാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തലനാരിഴയ്ക്കാണ് ആയുധം ദേഹത്ത് തട്ടാതിരുന്നതെ ന്ന് ലത്തീഫ് പറഞ്ഞു. ഇതിനിടെ മനയത്ത് വയലിൽ നിന്ന് നടന്ന് ചമ്പാട് ഹോട്ടലിലേക്ക് പോകുകയായിരുന്ന നാണി വിലാസ് ഹോട്ടൽ ജീവനക്കാരൻ പ്രദീപനെ ഈ യുവാവ് തടഞ്ഞു നിർത്തി കൊടുവാൾ വീശി. തലനാരിഴക്ക് രക്ഷപ്പെട്ട പ്രദീപൻ വൈദ്യസഹായം തേടുകയായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവർത്തകൻ നസീർ ഇടവലത്തിനും മർദ്ദനമേറ്റു. നസീർ പാനൂർ പൊലീസിന് വിവരം നൽകിയതോടെ പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും എസ്ഐ. കെ.അനിൽ കുമാർ, കൺട്രോൾ റൂം എസ്ഐ ഇ.സോമനാഥൻ എന്നിവരട ങ്ങുന്ന സംഘം കുതിച്ചെത്തുകയായിരുന്നു. 'യുവാവിനെ കീഴ്പ്പെടുത്തുവാൻ ശ്രമിച്ചപ്പോൾ ഇയാൾ എസ്.ഐ സോമനാഥനെ തള്ളിയിട്ടു. കൊടുവാൾ വീശുന്നതിനിടെ എസ്.ഐ അനിൽകുമാറിനും പരിക്കേറ്റു. ഒടുവിൽ സ്ട്രൈക്കിംഗ് ഫോഴ്സ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. മനയത്ത് വയൽ സ്വദേശിയായ ഈ യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സൂച നയുണ്ട്. ഇയാളെ തിരൂർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/104189/the-youth-became-violent-in-panur2-sis-and-locals-injured)