---
title: "സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ അക്രമം ; പാനൂരിൽ സംഘർഷാവസ്ഥ"
english_title: "Violence against CPM branch secretary's house;Tension in Panur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/104713/violence-against-cpm-branch-secretarys-housetension-in-panur"
published_at: "2023-03-23T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c0c1f2320b_Untitled-1_copy.jpg"
keywords: []
---

# സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ അക്രമം ; പാനൂരിൽ സംഘർഷാവസ്ഥ

> **Lead Summary:** പാനൂർ: പാനൂരിനടുത്ത മൊകേരി ഈസ്റ്റ് വള്ള്യായിലാണ് അക്രമം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി അമ്പ ലത്തുംകണ്ടി ടി.പി. ആഷിത്തിന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. പത്ത് മണിയോടെയാണ് സംഭവം. ജനൽ ഗ്ലാസുകളും മറ്റും അക്രമിസംഘം തല്ലിതകർത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. പാനൂർ പൊലീസിൽ പരാതി നൽകി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

## Article Content

പാനൂർ: പാനൂരിനടുത്ത മൊകേരി ഈസ്റ്റ് വള്ള്യായിലാണ് അക്രമം. സി.പി.എം ബ്രാഞ്ച് സെക്രട്ടറി അമ്പ ലത്തുംകണ്ടി ടി.പി. ആഷിത്തിന്റെ വീടിന് നേരെയാണ് അക്രമം നടന്നത്. പത്ത് മണിയോടെയാണ് സംഭവം. ജനൽ ഗ്ലാസുകളും മറ്റും അക്രമിസംഘം തല്ലിതകർത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. പാനൂർ പൊലീസിൽ പരാതി നൽകി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/104713/violence-against-cpm-branch-secretarys-housetension-in-panur)