---
title: "തപാൽ ഉരുപ്പടി യഥാസമയം കിട്ടിയില്ല ; തലശേരി ഹെഡ് പോസ്റ്റോഫീസിന് 25, 000 രൂപ പിഴ"
english_title: "The mail did not arrive in time;Thalassery Head Post Office fined Rs 25,000"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/104872/the-mail-did-not-arrive-in-timethalassery-head-post-office-fined-rs-25000"
published_at: "2023-03-24T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d2d5c3f810_Untitled-1_copy.jpg"
keywords: []
---

# തപാൽ ഉരുപ്പടി യഥാസമയം കിട്ടിയില്ല ; തലശേരി ഹെഡ് പോസ്റ്റോഫീസിന് 25, 000 രൂപ പിഴ

> **Lead Summary:** തലശ്ശേരി: യഥാസമയം സേവനം ലഭ്യമാക്കാൻ കഴിയാതെ പോയത് മൂലം, ഉപഭോക്താവിനുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസ് നഷ്ടപരിഹാരം നൽകണമെന്ന് കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടെ ഉത്തരവ്. കേസ് സംബന്ധമായ അടിയന്തര കാര്യത്തിന് ബർമുട ദ്വീപിലുള്ള ഭർത്താവിന് ഭാര്യ അജിത ഗുരുദേവദത്ത് പവർ ഓഫ് അറ്റോർണി തയ്യറാക്കി തലശ്ശേരി പോസ്റ്റ് ഓഫീസ് വഴി അയച്ചിരുന്നു.

## Article Content

തലശ്ശേരി: യഥാസമയം സേവനം ലഭ്യമാക്കാൻ കഴിയാതെ പോയത് മൂലം, ഉപഭോക്താവിനുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസ് നഷ്ടപരിഹാരം നൽകണമെന്ന് കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടെ ഉത്തരവ്. കേസ് സംബന്ധമായ അടിയന്തര കാര്യത്തിന് ബർമുട ദ്വീപിലുള്ള ഭർത്താവിന് ഭാര്യ അജിത ഗുരുദേവദത്ത് പവർ ഓഫ് അറ്റോർണി തയ്യറാക്കി തലശ്ശേരി പോസ്റ്റ് ഓഫീസ് വഴി അയച്ചിരുന്നു.

യഥാസമയം കിട്ടാതെ വന്നപ്പോൾ, അന്വേഷണത്തിൽ മുംബയിൽ നിന്ന് നഷ്ടമായെന്നാണ് പോസ്റ്റൽ അധികൃതർ അറിയിച്ചത്. കേസ് ഫയൽ ചെയ്യേണ്ട സമയ മായതിനാൽ ഏറെ കഷ്ടനഷ്ടങ്ങൾ സഹിച്ച് വിദേശത്തുള്ള ഭർത്താവിന് നാട്ടിലേക്ക് പെട്ടെന്ന് വരേണ്ടി വന്നു. പുതിയ പവർ ഓഫ് അറ്റോർണി തയ്യാറാക്കേണ്ടിയും വന്നു. അഡ്വ: ഇ. കെ. അവിനാഷ് മുഖേന, അജിത ഗുരുദേവദത്ത് നൽകിയ ഹരജിയിലാണ് 25,000 രൂപ നഷ്ടപരിഹാരം നൽകാനും അങ്ങോട്ടുമിങ്ങോട്ടുമുള്ള ടിക്കറ്റ് ചാർജ് നൽകാനും ഉപഭോക്തൃ കോടതി ഉത്തരവായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/104872/the-mail-did-not-arrive-in-timethalassery-head-post-office-fined-rs-25000)