---
title: "തലശേരിയിൽ നിയുക്തി  മെഗാ തൊഴിൽമേള നാളെ ; മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും"
english_title: "Mega job fair scheduled at Thalassery tomorrow;Minister V.Shivankutty will inaugurate"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/104891/mega-job-fair-scheduled-at-thalassery-tomorrowminister-v"
published_at: "2023-03-24T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d4787e7a8a_8a912c48-3d32-425e-ba3d-50cdc391b7b1_copy.jpg"
keywords: []
---

# തലശേരിയിൽ നിയുക്തി  മെഗാ തൊഴിൽമേള നാളെ ; മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

> **Lead Summary:** തലശേരി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് 'നിയുക്തി' മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ ഒൻപതുമുതൽ അഞ്ചുവരെ തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ നടക്കുന്ന മേള രാവിലെ 10-ന് തൊഴിൽമന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ 60-ലേറെ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും.

## Article Content

തലശേരി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി എംപ്ലോയ്മെന്റ് വകുപ്പ് 'നിയുക്തി' മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ ഒൻപതുമുതൽ അഞ്ചുവരെ തലശ്ശേരി ക്രൈസ്റ്റ് കോളേജിൽ നടക്കുന്ന മേള രാവിലെ 10-ന് തൊഴിൽമന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ 60-ലേറെ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും.

ഉദ്യോഗാർഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും അനുവദിക്കും. 2015-ൽ ആരംഭിച്ച 'നിയുക്തി'യിലൂടെ ഇതുവരെ 96,792 പേർക്ക് സ്വകാര്യസ്ഥാപനങ്ങളിൽ ജോലിലഭിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ കോഴിക്കോട് മേഖലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ (ഇൻ ചാർജ്) പി.വി.രാജീവൻ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ (ഇൻ ചാർജ്) രമേശൻ കുനിയിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/104891/mega-job-fair-scheduled-at-thalassery-tomorrowminister-v)