മയ്യഴിപ്പുഴയുടെ തീരത്ത് കണ്ടൽക്കാട് സാമൂഹ്യ ദ്രോഹികൾ വെട്ടി തീയിട്ട് നശിപ്പിച്ചു ; ഒളവിലം പാത്തിക്കൽ മേഖല പുകയിൽ മുങ്ങി

മയ്യഴിപ്പുഴയുടെ തീരത്ത് കണ്ടൽക്കാട് സാമൂഹ്യ ദ്രോഹികൾ  വെട്ടി തീയിട്ട് നശിപ്പിച്ചു ; ഒളവിലം പാത്തിക്കൽ മേഖല പുകയിൽ മുങ്ങി
Mar 24, 2023 08:34 PM | By Rajina Sandeep

ഒളവിലം പാത്തിക്കലിലാണ് സംഭവം. കനത്ത ചൂടിൽ തീ പടർന്നതോടെ പ്രദേശമാകെ പുകയിൽ മുങ്ങി. വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് കണ്ടൽകാടുകൾ വെട്ടിയിട്ട് തീവച്ചത്. ഈ ഭാഗത്ത് പുഴ കൈയ്യേറ്റം വ്യാപകമായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾ കൊണ്ടുവന്ന് തള്ളുന്നതും പതിവാണ്.

ഇത്തരത്തിൽ പുഴ കൈയ്യേറ്റം വ്യാപകമായതോടെ മയ്യഴിപ്പുഴ സംരക്ഷണ സമിതി പരാതിയുമായി രംഗത്തെത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആർ.ഡി.ഒ അടക്കമുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്താനിരിക്കെയാണ് വെള്ളിയാഴ്ച ഈ ഭാഗത്ത് കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടി നശിപ്പിച്ച് തീയിട്ടത്.

കനത്ത ചൂടിൽ കണ്ടൽക്കാടുകൾ പുകഞ്ഞു കത്താൻ തുടങ്ങിയതോടെ ഒളവിലം, പാത്തിക്കൽ പ്രദേശം കനത്ത പുകയിൽ മുങ്ങി. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയചൊക്ലി  നാട്ടുകാരും ചേർന്ന് തീയണച്ചു. പുഴയോരങ്ങൾ മണ്ണിട്ട് നശിപ്പിക്കുന്നത് തടയാൻ കർശന നടപടി വേണമെന്നും, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും മയ്യഴിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ വിജയൻ കൈനാടത്ത് ആവശ്യപ്പെട്ടു.

The mangroves on the banks of Mayyazhipuzha were cut down and set on fire by social miscreants

Next TV

Related Stories
വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിക്കലാശത്തിൽ ശൈലജ ടീച്ചർ

Apr 24, 2024 06:27 PM

വിജയം വിനയമാക്കും; ജനങ്ങളുടെ ശബ്ദമാകും കൊട്ടിക്കലാശത്തിൽ ശൈലജ ടീച്ചർ

ജനങ്ങളുടെ ശബ്ദമാകും കൊട്ടിക്കലാശത്തിൽ ശൈലജ ടീച്ചർ...

Read More >>
നടി അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി

Apr 24, 2024 02:45 PM

നടി അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി

നടി അപർണാ ദാസും ദീപക് പറമ്പോലും...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 24, 2024 01:24 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
Top Stories










GCC News