---
title: "ഇന്നസെൻ്റ് മരിച്ചെന്ന് സോഷ്യൽ മീഡിയ ; വ്യാജവാർത്ത പ്രചരിപ്പിച്ചവർ കുടുങ്ങും"
english_title: "Innocent is dead on social media;Those who spread fake news will be caught"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/105208/innocent-is-dead-on-social-mediathose-who-spread-fake-news-will-be-caught"
published_at: "2023-03-25T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641f00de3cf6c_Untitled-1_copy.jpg"
keywords: []
---

# ഇന്നസെൻ്റ് മരിച്ചെന്ന് സോഷ്യൽ മീഡിയ ; വ്യാജവാർത്ത പ്രചരിപ്പിച്ചവർ കുടുങ്ങും

> **Lead Summary:** സിനിമാ നടനും പാർലമെൻ്റ് അംഗവുമായിരുന്ന ഇന്നസെൻ്റ് മരിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം. ഇന്നസെൻ്റിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ലേക് ഷോർ ആശുപത്രിയിൽ പൂർണ്ണമായും വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇതിനിടെയാണ് ഇന്നസെൻ്റ് മരിച്ചെന്ന് ചില സാമൂഹ്യ വിരുദ്ധർ പ്രചരിപ്പിച്ചത്.

## Article Content

സിനിമാ നടനും പാർലമെൻ്റ് അംഗവുമായിരുന്ന ഇന്നസെൻ്റ് മരിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം. ഇന്നസെൻ്റിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ലേക് ഷോർ ആശുപത്രിയിൽ പൂർണ്ണമായും വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇതിനിടെയാണ് ഇന്നസെൻ്റ് മരിച്ചെന്ന് ചില സാമൂഹ്യ വിരുദ്ധർ പ്രചരിപ്പിച്ചത്.

പലരും കാര്യമറിയാതെ ഷെയർ ചെയ്യുകയും ചെയ്തു. ഇതേ തുടർന്ന് വിശദീകരണവുമായി സിനിമാ താരം ഇടവേള ബാബു രംഗത്തെത്തി. ലേക് ഷോർ ആശുപത്രിയും മെഡിക്കൽ ബുള്ളറ്റിറക്കി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് അധികാരികൾ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/105208/innocent-is-dead-on-social-mediathose-who-spread-fake-news-will-be-caught)