ജലപാതയുടെ ഇരകളാകുക കുടിയൊഴിപ്പിക്കപ്പെടുന്നവർ മാത്രമല്ലെന്ന് പരിസ്ഥിതി പ്രവർത്തകൻ ഡി.സുരേന്ദ്രനാഥ് ; കൃത്രിമ ജലപാത സംയുക്ത സമര സമിതിയുടെ സമരകാഹളം തുടരുന്നു.

ജലപാതയുടെ ഇരകളാകുക കുടിയൊഴിപ്പിക്കപ്പെടുന്നവർ മാത്രമല്ലെന്ന് പരിസ്ഥിതി പ്രവർത്തകൻ ഡി.സുരേന്ദ്രനാഥ് ; കൃത്രിമ ജലപാത സംയുക്ത സമര സമിതിയുടെ സമരകാഹളം തുടരുന്നു.
Mar 27, 2023 10:22 AM | By Rajina Sandeep

പാനൂർ :   ഒരു പരിസ്ഥിതിക ആഘാത പഠനവും നടത്താതെ ജലപാത പോലൊരു പദ്ധതി നടപ്പാക്കാനാകില്ലെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ.ഡി. സുരേന്ദ്രനാഥ്. കൃത്രിമ ജലപാതാ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന സമരകാഹളം മേലെ പൂക്കോത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ ദ്രോഹിക്കുന്നവരെ ഒരിക്കലും പ്രകൃതി വെറുതെ വിട്ടിട്ടില്ല. എത്രയോ ഉദാഹരണങ്ങൾ ദിനംപ്രതി നമ്മുടെ മുന്നിലുണ്ട്. ജോഷിമഠിൽ നോക്കി നിൽക്കെയാണ് കെട്ടിടങ്ങൾ തകർന്നു വീഴുന്നത്.

അനധികൃത ക്വാറികളുള്ള സ്ഥലങ്ങൾ ഇപ്പോൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കാസർക്കോട്ടെ എൻഡോസൾഫാൻ, ഏറണാകുളത്തെ ബ്രഹ്മപുരം തുടങ്ങി ഒട്ടേറെ ഉദാഹരണങ്ങൾ നമ്മുടെ കൺമുന്നിലുണ്ട്. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവർ മാത്രമല്ല ജലപാതയുടെ ഇരകളാവുക. പാരിസ്ഥിതിക ആഘാത പഠനം നടത്തിയാലെ എത്ര കുടുംബങ്ങൾ ജലപാതയുടെ ഇരകളാകുമെന്ന് കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. തലശ്ശേരി നഗരസഭ കൗൺസിലർ അഡ്വ: മിലി ചന്ദ്ര അധ്യക്ഷത വഹിച്ചു.

കൃത്രിമ ജലപാത പ്രതിരോധ ജനകീയ സമിതി ജില്ലാ ചെയർമാൻ ഇ. മനീഷ് മുഖ്യപ്രഭാഷണം നടത്തി പാനൂർ മുനിസിപ്പൽ കൗൺസിലർമാരായ അശീഖ ജുംന, സാമി ദാസൻ, എം രക്നാകരൻ കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി പാനൂർ മേഖലാ കമ്മിറ്റി കൺവീനർ സന്തോഷ് ഒടക്കാത്ത്, ചെയർമാൻ ദിനേശൻ പച്ചോൾ, അഷറഫ് പൂക്കോം, ജയൻ ഇല്ലിക്കുന്ന് കെ കെ ധനഞ്ജയൻ, ടി നാരായണൻ. ഷീന ഭാസ്കർ, മേരി എബ്രഹാം, കെ നിസാർ , വൈ എം ഇസ്മയിൽ ഹാജി, എസ് കുഞ്ഞിരാമൻ, എം രാജിവൻ, സി മുജീബ്, സി ടി കെ അനീഷ്, എന്നിവർ സംസാരിച്ചു

Environmental activist D. Surendranath said that the victims of the waterway are not only those who are displaced;The strike of the artificial waterway joint strike committee continues.

Next TV

Related Stories
തിരഞ്ഞെടുപ്പ് ;  ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ  വിതരണം ബ്രണ്ണൻ കോളേജിൽ നടന്നു.

Apr 25, 2024 02:17 PM

തിരഞ്ഞെടുപ്പ് ; ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്രണ്ണൻ കോളേജിൽ നടന്നു.

ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്രണ്ണൻ കോളേജിൽ...

Read More >>
പ്രതിഭകൾക്ക് പുരസ്ക്കാരം:വാഗ്ഭടാനന്ദഗുരുവിൻ്റെ  ജന്മദിനത്തിൽ കുളത്തൂരിൽ വിതരണം ചെയ്യും

Apr 25, 2024 01:16 PM

പ്രതിഭകൾക്ക് പുരസ്ക്കാരം:വാഗ്ഭടാനന്ദഗുരുവിൻ്റെ ജന്മദിനത്തിൽ കുളത്തൂരിൽ വിതരണം ചെയ്യും

വാഗ്ഭടാനന്ദഗുരുവിൻ്റെ 129-ാമത് ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ബഹുമുഖ പ്രതിഭകൾക്ക് പുരസ്ക്കാര സമർപ്പണവും, പുസ്തക പ്രകാശനവും...

Read More >>
Top Stories