---
title: "പ്രതികൂല സാഹചര്യത്തിൽ വായിക്കുക ശ്രമകരമായ കാര്യമാണെന്ന് സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ; കൂത്ത്പറമ്പ് മണ്ഡലത്തിലെ വായനശാലകൾക്ക് 3 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി"
english_title: "Speaker Adv. A. N. Shamsir said that reading in an adverse situation is a difficult thing;Books worth Rs 3 lakhs were given to the libraries of Koothparam constituency"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/105566/speaker-adv-a-n-shamsir-said-that-reading-in-an-adverse-situation-is-a-difficult-thingbooks-worth-rs-3-lakhs-were-given-to-the-libraries-of-koothparam-constituency"
published_at: "2023-03-27T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642167240db78_704b56fe-349c-4b5c-a420-94f8927b9945.jpg"
keywords: []
---

# പ്രതികൂല സാഹചര്യത്തിൽ വായിക്കുക ശ്രമകരമായ കാര്യമാണെന്ന് സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ; കൂത്ത്പറമ്പ് മണ്ഡലത്തിലെ വായനശാലകൾക്ക് 3 ലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ കെ.പി.മോഹനൻ എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് അംഗീകൃത ഗ്രന്ഥശാലകൾക്ക് നൽകുന്ന പുസ്തക വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. 3 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് നൽകിയത്. മൊബൈൽ ഉപയോഗം വായനയെ പിന്നോട്ടടിപ്പിക്കുകയാണ്. നവമാധ്യമങ്ങളിൽ വരുന്ന മെസേജുകൾക്ക് പിന്നാലെയാണ് പുതുതലമുറ. വായനയിലൂടെ ഒരു പാട് മാറ്റങ്ങൾ വരുത്താൻ കഴിയും. കേരളത്തിൻ്റെ മാറ്റങ്ങൾക്ക് ഗ്രന്ഥശാലകളുടെ സംഭാവന വളരെ വലുതാണെന്നും സ്പീക്കർ പറഞ്ഞു.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ കെ.പി.മോഹനൻ എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് അംഗീകൃത ഗ്രന്ഥശാലകൾക്ക് നൽകുന്ന പുസ്തക വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. 3 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് നൽകിയത്. മൊബൈൽ ഉപയോഗം വായനയെ പിന്നോട്ടടിപ്പിക്കുകയാണ്. നവമാധ്യമങ്ങളിൽ വരുന്ന മെസേജുകൾക്ക് പിന്നാലെയാണ് പുതുതലമുറ. വായനയിലൂടെ ഒരു പാട് മാറ്റങ്ങൾ വരുത്താൻ കഴിയും. കേരളത്തിൻ്റെ മാറ്റങ്ങൾക്ക് ഗ്രന്ഥശാലകളുടെ സംഭാവന വളരെ വലുതാണെന്നും സ്പീക്കർ പറഞ്ഞു.

കുട്ടികളുടെ നവ മാധ്യമ ഉപയോഗങ്ങൾക്ക് സ്ക്രീൻ ടൈമിംഗ് രക്ഷിതാക്കൾ ഏർപ്പെടുത്തണം. രണ്ട് മണിക്കൂറാക്കി നിജപ്പെടുത്താൻ യുവതലമുറ തയ്യാറാകണം. ടെക്നോളജിയോട് പുറംതിരിയാൻ നമുക്കാവില്ല. ടെക്നോളജി മാറുന്ന കാലത്തും വായിച്ചാലേ മാറ്റങ്ങൾ ഉണ്ടാകൂവെന്നും സ്പീക്കർ പറഞ്ഞു. കെ.പി.മോഹനൻ എം.എൽ.എ.അധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ പാനൂർ നഗരസഭ ചെയർമാൻ വി.നാസർ മാസ്റ്റർ സ്വാഗതം പറഞ്ഞു.കൂത്തുപറമ്പ് നഗരസഭാധ്യക്ഷ വി.സുജാത ,പഞ്ചായത്ത് പ്രസിഡൻറുമാരായ സി.രാജീവൻ, എൻ.വി.ഷിനിജ, ബാലസാഹിത്യകാരൻ രാജു കാട്ടുപുനം, പവിത്രൻ മൊകേരി, കെ.ഇ.കുഞ്ഞബ്ദുള്ള, അഡ്വ.ഷിജിലാൽ, എൻ.ധനഞ്ജയൻ കെ.ബാലൻ, കെ.പി.യൂസഫ്, കെ.ടി.രാഗേഷ്, രാമചന്ദ്രൻ ജോത്സന, കെ.കുമാരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/105566/speaker-adv-a-n-shamsir-said-that-reading-in-an-adverse-situation-is-a-difficult-thingbooks-worth-rs-3-lakhs-were-given-to-the-libraries-of-koothparam-constituency)