---
title: "തൊഴിലുറപ്പ് ;  ദിവസവേതനം കേരളത്തിൽ  333 രൂപയാക്കി ഉയർത്തിയ  കേന്ദ്ര സർക്കാർ തീരുമാനം പതിനായിരങ്ങൾക്ക് രക്ഷയാകും"
english_title: "Job security;The central government's decision to raise the daily wage to Rs 333 in Kerala will save tens of thousands"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/105572/job-securitythe-central-governments-decision-to-raise-the-daily-wage-to-rs-333-in-kerala-will-save-tens-of-thousands"
published_at: "2023-03-27T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64217696dc1e8_Untitled-1_copy.jpg"
keywords: []
---

# തൊഴിലുറപ്പ് ;  ദിവസവേതനം കേരളത്തിൽ  333 രൂപയാക്കി ഉയർത്തിയ  കേന്ദ്ര സർക്കാർ തീരുമാനം പതിനായിരങ്ങൾക്ക് രക്ഷയാകും

> **Lead Summary:** മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ 333 രൂപയാക്കി വർധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കിയത് പതിനായിരങ്ങൾക്ക് തുണയാകും. തൊഴിലുറപ്പ് കൂലി വർധിപ്പിക്കണമെന്നത് കേരളത്തിൻ്റെ നിരന്തര ആവശ്യമായിരുന്നു.

## Article Content

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മിനിമം ദിവസവേതനം കേരളത്തിൽ 333 രൂപയാക്കി വർധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കിയത് പതിനായിരങ്ങൾക്ക് തുണയാകും. തൊഴിലുറപ്പ് കൂലി വർധിപ്പിക്കണമെന്നത് കേരളത്തിൻ്റെ നിരന്തര ആവശ്യമായിരുന്നു.

ഏപ്രിൽ ഒന്നിനു അധിക തുക പ്രാബല്യത്തിൽ വരും. നിലവിൽ 311 രൂപയാണു നിരക്ക് വർധന 22 രൂപയാണ്.. ഹരിയാനയിലാണ് ഏറ്റവും ഉയർന്ന മിനിമം വേതനം– 357 രൂപ. ഏറ്റവുമധികം വർധനയും അവിടെയാണ്– 26 രൂപ. സമീപ സംസ്ഥാനങ്ങളിലെ നിരക്ക് (വർധന ബ്രാക്കറ്റിൽ): തമിഴ്നാട്: 294 രൂപ (13), കർണാടക: 316 രൂപ (7), ആന്ധ്രപ്രദേശ്: 272 രൂപ (15). കാർഷിക തൊഴിലുമായി ബന്ധപ്പെട്ട നാണ്യപ്പെരുപ്പ സൂചിക അടിസ്ഥാനമാക്കിയാണ് ഓരോ സാമ്പത്തികവർഷവും വേതനം പുതുക്കുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/105572/job-securitythe-central-governments-decision-to-raise-the-daily-wage-to-rs-333-in-kerala-will-save-tens-of-thousands)