---
title: "ഇന്നസെൻ്റ് ഓർമ്മകളിൽ നിറഞ്ഞു നിൽക്കും ; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി "
english_title: "Innocent will be full of memories;Prime Minister Narendra Modi expressed his condolences"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/105594/innocent-will-be-full-of-memoriesprime-minister-narendra-modi-expressed-his-condolences"
published_at: "2023-03-27T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642199cceb41a_de03d392-d728-4daa-9b4a-c31c6a02a96d.jpg"
keywords: []
---

# ഇന്നസെൻ്റ് ഓർമ്മകളിൽ നിറഞ്ഞു നിൽക്കും ; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി 

> **Lead Summary:** ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകരുടെ ജീവിതത്തിൽ നർമ്മം നിറച്ച അദ്ദേഹം ജനങ്ങളുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ദുഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേന്ദ്ര വാർത്താപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

## Article Content

ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകരുടെ ജീവിതത്തിൽ നർമ്മം നിറച്ച അദ്ദേഹം ജനങ്ങളുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ദുഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേന്ദ്ര വാർത്താപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

നർമ്മം കൊണ്ട് അദ്ദേഹം ജനങ്ങളുടെ ജീവിതം നിറച്ചെന്ന് അനുരാഗ് പറഞ്ഞു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തുടങ്ങിയവരും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം തുടങ്ങിയ സിനിമാതാരങ്ങളും ഇന്നസെൻ്റിന് ആദരാഞ്ജലികളർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/105594/innocent-will-be-full-of-memoriesprime-minister-narendra-modi-expressed-his-condolences)