---
title: "കൂത്ത്പറമ്പിൽ സി പി എം  ലോക്കൽ കമ്മിറ്റിയംഗം  തൂങ്ങി മരിച്ച   നിലയിൽ ;  മരണം അവമതിപ്പുണ്ടാക്കിയതിന് പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ."
english_title: "dead;The death followed his expulsion from the party for causing contempt."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/105597/deadthe-death-followed-his-expulsion-from-the-party-for-causing-contempt"
published_at: "2023-03-27T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64219c258cad6_Untitled-2_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ സി പി എം  ലോക്കൽ കമ്മിറ്റിയംഗം  തൂങ്ങി മരിച്ച   നിലയിൽ ;  മരണം അവമതിപ്പുണ്ടാക്കിയതിന് പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ.

> **Lead Summary:** കൂത്തുപറമ്പ്: പാർട്ടിയുടെ യശസിന് കളങ്കമുണ്ടാക്കിയതിന് പുറത്താക്കിയ സിപിഎം ലോക്കൽ കമ്മറ്റി അംഗം തൂങ്ങി മരിച്ച നിലയിൽ. കൂത്തുപറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റി അംഗം പൂക്കോട് തൃക്കണ്ണാപുരത്തെ മുരളീധരനെയാണ് വലിയ വെളിച്ചത്ത് ആളൊഴിഞ്ഞ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് മുരളീധരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. നവ മാധ്യമങ്ങളിലൂടെ അശ്ലീല പടങ്ങൾ പ്രദർശിപ്പിച്ചു എന്ന ആരോപണമാണ് പുറത്താക്കിയതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങൾ.

## Article Content

കൂത്തുപറമ്പ്: പാർട്ടിയുടെ യശസിന് കളങ്കമുണ്ടാക്കിയതിന് പുറത്താക്കിയ സിപിഎം ലോക്കൽ കമ്മറ്റി അംഗം തൂങ്ങി മരിച്ച നിലയിൽ. കൂത്തുപറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റി അംഗം പൂക്കോട് തൃക്കണ്ണാപുരത്തെ മുരളീധരനെയാണ് വലിയ വെളിച്ചത്ത് ആളൊഴിഞ്ഞ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് മുരളീധരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. നവ മാധ്യമങ്ങളിലൂടെ അശ്ലീല പടങ്ങൾ പ്രദർശിപ്പിച്ചു എന്ന ആരോപണമാണ് പുറത്താക്കിയതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങൾ.

മൊബൈൽ വാട്സപ്പിൽ നിന്നുള്ള സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം മുഖേന പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ കൂത്തുപറമ്പ് അഭിനവ് എന്നയാൾക്കെതിരെയും കേസെടുത്തിരുന്നു. മുരളിധരൻ്റ ആത്മഹത്യ കൂത്തുപറമ്പിലെ പാർട്ടി ഘടകത്തെ പ്രതിസന്ധിയിലാക്കുന്നതാണ്. സിപിഎം നേതാവ് പനോളി വത്സൻ്റ സഹോദര പുത്രനെയും അനാശാസ്യ പ്രവർത്തനത്തിൻ്റെ പേരിൽ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻറ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/105597/deadthe-death-followed-his-expulsion-from-the-party-for-causing-contempt)