---
title: "കണ്ണൂരിൽ വീണ്ടും മയക്കു മരുന്ന് വേട്ട ; കഞ്ചാവും, എംഡി എം എയുമായി 4 പേർ അറസ്റ്റിൽ"
english_title: "Drug hunt again in Kannur;4 people were arrested with ganja and MDMA"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/105701/drug-hunt-again-in-kannur4-people-were-arrested-with-ganja-and-mdma"
published_at: "2023-03-28T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642281f8b5200_Untitled-2_copy.jpg"
keywords: []
---

# കണ്ണൂരിൽ വീണ്ടും മയക്കു മരുന്ന് വേട്ട ; കഞ്ചാവും, എംഡി എം എയുമായി 4 പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കഞ്ചാവും മയക മരുന്നും ഉപയോഗിക്കുന്നതിനിടെ യുവാക്കളെ സർക്കിൾ എക്സൈസ് പിടികൂടി. കെ.പി ഷാക്കീർ , പി. മുസ്തഫ എന്നിവരെ എം. ഡി.എം.എ സഹിതവും കെ. അഹമ്മദ് , കെ.പി മുഹമ്മദ് അഷർ എന്നിവരെ കഞ്ചാവ് സഹിതവുമാണ് അറസ്റ്റ് ചെയ്തത്.

## Article Content

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ കഞ്ചാവും മയക മരുന്നും ഉപയോഗിക്കുന്നതിനിടെ യുവാക്കളെ സർക്കിൾ എക്സൈസ് പിടികൂടി. കെ.പി ഷാക്കീർ , പി. മുസ്തഫ എന്നിവരെ എം. ഡി.എം.എ സഹിതവും കെ. അഹമ്മദ് , കെ.പി മുഹമ്മദ് അഷർ എന്നിവരെ കഞ്ചാവ് സഹിതവുമാണ് അറസ്റ്റ് ചെയ്തത്.

സംസ്ഥാന പാതയോരത്ത് കപ്പാലത്ത് ഇന്നലെ രാത്രി 11 മണിയോടെ സർക്കിൾ ഇൻസ്പെക്ടർ ഷിജിൽകുമാ റിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. കപ്പാലത്തെ കടകൾക്ക് മുന്നിൽ രാത്രികാലങ്ങളിൽ യുവാക്കൾ തമ്പടിച്ച് ലഹരി ഉപയോഗിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തി ലാണ് ഇന്നലെ രാത്രി റെയ്ഡ് നടത്തിയത്. നോമ്പ് കാലത്ത് പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി അറിഞ്ഞ് നിരവധി നാട്ടുകാരാണ് പരിശോധന നടക്കുന്ന സ്ഥലത്തെത്തിയത്. യുവാക്കൾ രാത്രികാലങ്ങളിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുന്നത് സംബന്ധിച്ച് രക്ഷിതാക്കൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/105701/drug-hunt-again-in-kannur4-people-were-arrested-with-ganja-and-mdma)