---
title: "രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യവുമായി  തലശേരിയിൽ  യൂത്ത് ലീഗിൻ്റെ  പ്രതിഷേധ ജ്വാല"
english_title: "Protest flame of Youth League in Thalassery in solidarity with Rahul Gandhi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/105943/protest-flame-of-youth-league-in-thalassery-in-solidarity-with-rahul-gandhi"
published_at: "2023-03-29T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64240b7be4641_7abd7e9a-d925-45cb-9edc-03300f81265f.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യവുമായി  തലശേരിയിൽ  യൂത്ത് ലീഗിൻ്റെ  പ്രതിഷേധ ജ്വാല

> **Lead Summary:** **തലശ്ശേരി**: ശബ്ദിക്കുന്നവരെ നിശബ്ദരാക്കുന്ന സംഘപരിവാർ ഭരണത്തിനെതിരെ തലശ്ശേരി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നാരങ്ങാപുറം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് തലായി,ജനറൽ സെക്രട്ടറി തഫ്ലിം മണിയാട്ട്,തസ്ലീം ചേറ്റംകുന്ന്, ഫൈസൽ പുനത്തിൽ, സാദിഖ്. പികെ,അഫ്സൽ മട്ടാമ്പ്രം, ശരിഫ് പുന്നോൽ, ജംഷീർ മഹ്മൂദ്, സഫീർ തിരുമംഗലത്ത്, ഷഹബാസ് കായ്യത്ത്, ഫിറോസ്ഖാൻ, റഫ്നാസ് ചമ്പാട്, റമീസ് നരസിംഹം എന്നിവർ നേതൃത്വം നൽകി.

## Article Content

**തലശ്ശേരി**: ശബ്ദിക്കുന്നവരെ നിശബ്ദരാക്കുന്ന സംഘപരിവാർ ഭരണത്തിനെതിരെ തലശ്ശേരി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നാരങ്ങാപുറം ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് തലായി,ജനറൽ സെക്രട്ടറി തഫ്ലിം മണിയാട്ട്,തസ്ലീം ചേറ്റംകുന്ന്, ഫൈസൽ പുനത്തിൽ, സാദിഖ്. പികെ,അഫ്സൽ മട്ടാമ്പ്രം, ശരിഫ് പുന്നോൽ, ജംഷീർ മഹ്മൂദ്, സഫീർ തിരുമംഗലത്ത്, ഷഹബാസ് കായ്യത്ത്, ഫിറോസ്ഖാൻ, റഫ്നാസ് ചമ്പാട്, റമീസ് നരസിംഹം എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ഇന്ദിരാഗാന്ധി പാർക്ക് പരിസരത്ത് ചേർന്ന സമാപന പൊതുയോഗം കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഡ്വ കെഎ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് എ.കെ അബൂട്ടിഹാജി, മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഷാനിദ് മേക്കുന്ന്, എൻ.മഹമൂദ്, ബഷീർചെറിയാണ്ടി, എൻ.മൂസ, കെ.എ.റഷീദ്, പാലക്കൽ സാഹിർ, അസീസ് വടക്കുമ്പാട്, സുലൈമാൻ മാഹി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/105943/protest-flame-of-youth-league-in-thalassery-in-solidarity-with-rahul-gandhi)