---
title: "കണ്ണൂരിൽ വാഹനപരിശോധനക്കിടെ  അഞ്ച് കിലോ  കഞ്ചാവ്, ഒരുകിലോ ഹാഷിഷ് ഓയിൽ, അഞ്ച് ഗ്രാം എം.ഡി.എം.എ എന്നിവ പിടികൂടി ; കാറിൻ്റെ  ആർ.സി ഓണർ പാനൂർ സ്വദേശി "
english_title: "Five kilos of ganja, one kilo of hashish oil and five grams of MDMA were seized during a vehicle inspection in Kannur;The RC owner of the car hails from Panur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/106196/five-kilos-of-ganja-one-kilo-of-hashish-oil-and-five-grams-of-mdma-were-seized-during-a-vehicle-inspection-in-kannurthe-rc-owner-of-the-car-hails-from-panur"
published_at: "2023-03-30T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425be633b89f_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ വാഹനപരിശോധനക്കിടെ  അഞ്ച് കിലോ  കഞ്ചാവ്, ഒരുകിലോ ഹാഷിഷ് ഓയിൽ, അഞ്ച് ഗ്രാം എം.ഡി.എം.എ എന്നിവ പിടികൂടി ; കാറിൻ്റെ  ആർ.സി ഓണർ പാനൂർ സ്വദേശി 

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ വാഹനപരിശോധനക്കിടെ അഞ്ച് കിലോ കഞ്ചാവ്, ഒരുകിലോ ഹാഷിഷ് ഓയിൽ, അഞ്ച് ഗ്രാം എം.ഡി.എം.എ എന്നിവ പിടികൂടി. കണ്ണൂരിൽ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ട പ്രതികൾ കാറും, മയക്കുമരുന്നും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഹാഷിഷ് ഓയിലിന്റെ ഏറ്റവും വലിയ ശേഖരമാണ് പരിശോധനക്കിടെ കണ്ണൂരിൽ പിടികൂടിയത്. ടൗൺ സ്റ്റേഷൻ പരിധിയിലെ പുല്ലൂപ്പിക്കടുത്ത് വെച്ചാണ് നിരോധിത മയക്ക് മരുന്നായ ഹാഷിഷ് ഓയിൽ, എം ഡി എം എ, കഞ്ചാവ് എന്നിവ പിടികൂടിയത്.

## Article Content

കണ്ണൂർ : കണ്ണൂരിൽ വാഹനപരിശോധനക്കിടെ അഞ്ച് കിലോ കഞ്ചാവ്, ഒരുകിലോ ഹാഷിഷ് ഓയിൽ, അഞ്ച് ഗ്രാം എം.ഡി.എം.എ എന്നിവ പിടികൂടി. കണ്ണൂരിൽ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ട പ്രതികൾ കാറും, മയക്കുമരുന്നും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. ഹാഷിഷ് ഓയിലിന്റെ ഏറ്റവും വലിയ ശേഖരമാണ് പരിശോധനക്കിടെ കണ്ണൂരിൽ പിടികൂടിയത്. ടൗൺ സ്റ്റേഷൻ പരിധിയിലെ പുല്ലൂപ്പിക്കടുത്ത് വെച്ചാണ് നിരോധിത മയക്ക് മരുന്നായ ഹാഷിഷ് ഓയിൽ, എം ഡി എം എ, കഞ്ചാവ് എന്നിവ പിടികൂടിയത്.

രാത്രികാല പരിശോധനക്കിടെ പോലീസിനെ കണ്ടതോടെ രണ്ടംഗ സംഘം വാഹനമുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പുതുതായി നിർമാണം നടക്കുന്ന ബൈപ്പാസ് റോഡിലേക്ക് കാർ കയറ്റി രക്ഷപ്പെടുകയായിരുന്നു ഈ സംഘം. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കെഎൽ 22 കെ 9464 നമ്പർ കാറിൽ നിന്നും 1.052 കി.ഗ്രാം ഹാഷിഷ് ഓയിൽ, 5കിലോ കഞ്ചാവ്, 5.8 ഗ്രാം എം ഡി എം എ തുടങ്ങിയ നിരോധിത മയക്ക്മരുന്നുക ളും, രണ്ട് മൊബൈൽ ഫോണുകളും കണ്ടെത്തുകയായിരുന്നു. കഴക്കൂട്ടം രജിസ്ട്രേഷനിലുള്ള കാറിന്റെ പിൻഭാഗത്ത് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല.

പരിശോധനയിൽ വാഹനത്തിന്റെ ആർ സി ഉടമ പാനൂർ സ്വദേശിയാണെന്ന് കണ്ടെത്തി യിട്ടുണ്ട്. ഇയാൾ കുറ്റ്യാട്ടൂർ സ്വദേശിക്ക് വാഹനം ലീസിന് നൽകിയതായിരുന്നുവത്രെ. കുറ്റ്യാട്ടൂർ സ്വദേശിയിൽ നിന്ന് വാഹനം വാടകക്കെടുത്തവരാണ് മയക്ക് മരുന്ന് കടത്തിയതായി സംശയിക്കുന്നത്. വാഹന ഉടമ പാനൂർ സ്വദേശിയെയും, ലീസിനെടുത്ത കുറ്റ്യാട്ടൂർ സ്വദേശിയെയും പോലീസ് ചോദ്യം ചെയ്ത് വരി കയാണ്. ടൗൺ സർക്കിൾ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ എസ് ഐമാരായ സി എച്ച് നസീബ്, ഇ.യു സൗമ്യ, അരുൺ നാരായണൻ, ലതീഷ്, എ എസ് ഐ അജയൻ, സീനിയർ സിപിഒ രാജേഷ്, സിപിഒ സുജിത്ത് എന്നിവരാണ് വാഹന പരിശോധനാസംഘ ത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/106196/five-kilos-of-ganja-one-kilo-of-hashish-oil-and-five-grams-of-mdma-were-seized-during-a-vehicle-inspection-in-kannurthe-rc-owner-of-the-car-hails-from-panur)